Oru Njodi Mazhayaal Mannine

2024
Lyrics
Language: Malayalam

..
ആ...
ഉം...
ഒരു ഞൊടി മഴയാൽ
മണ്ണിനെ മൂടാനുള്ളത്രയും നീർത്തുള്ളി
നെഞ്ചിൽ ചുമന്നിട്ടും
പെയ്യാത്തതെന്തേ മേഘങ്ങളേ
വാക്കിൻ്റെ വാൾത്തല മൂർച്ചയാൽ പിന്നെയും
മുറിവേറ്റു പിടഞ്ഞിട്ടും ആത്മവിലാപം
ഒളിപ്പിച്ചതെന്തേ കിളി മകളേ
(ഒരു ഞൊടി മഴയാൽ...)
പൊള്ളിയടരുന്ന ജീവൻ്റെ പാളികൾ
വറ്റിവരണ്ടൊരെൻ പ്രാണഞരമ്പുകൾ
ഒരു സാന്ത്വനത്തിൻ്റെ കുഞ്ഞൊരിലത്തണൽ
തേടുകയാണു ഞാൻ വീണ്ടും വൃഥാ
(ഒരു ഞൊടി മഴയാൽ...)
കട്ടിക്കരിമ്പടം മൂടിയ മൗനം
കല്ലിച്ച നോവിനെ മാറോടണയ്ക്കുമ്പോൾ
ഒരു മുളംതണ്ടിലൂടൂറുന്ന പാട്ടിൻ്റെ
തൂവൽത്തലോടൽ ഞാൻ തേടുന്നിതാ
(ഒരു ഞൊടി മഴയാൽ...)
ആ...
ഉം...
ഉം...
Movie/Album name: Randam Pranaya Mahayudham
Artists