താളം നെഞ്ചിന്‍ താളം നാളം കണ്ണിന്‍ നാളം ഗന്ധം പെണ്ണിന്‍ ഗന്ധം ഏക രാവിന്‍ ബന്ധം വര്‍ണ്ണങ്ങള്‍ നാദങ്ങള്‍ എണ്ണങ്ങള്‍ ഒന്നായ് പാടേണം ആടേണം ഇഷ്ടം പോലെ നാം കൂടെ നാം എന്തെന്തും ആസ്വദിക്കേണം
നാകനന്ദിനികള്‍ ലാസ്യമാടിവരും യാമം പ്രേമവാടികയില്‍ അല്ലിപ്പൂവിരിയും യാമം ലഹരികളാലെ ലഹരികള്‍ കോരി ഹൃദയങ്ങള്‍ ഒന്നാകവേ ആലസ്യത്തിന്‍ ഹാരം നമ്മള്‍ തമ്മില്‍ മാറേണം ദേഹം കൊണ്ടു ദേഹം നമ്മള്‍ തമ്മില്‍ മൂടേണം ഒന്നൊന്നായ് എന്തെന്തും ആസ്വദിക്കേണം
രാഗസാന്ദ്രതയില്‍ മൌനം ചേര്‍ന്നലിയും നേരം കാമഞാണൊലിയില്‍ ഏതും വീണടിയും നേരം മധുരിമയാലെ മധുരങ്ങള്‍ കോരി മോഹങ്ങളൊന്നാകവേ ആനന്ദത്തിന്‍ സ്വര്‍ഗ്ഗം നമ്മള്‍ മണ്ണില്‍ തീര്‍ക്കെണം ദാഹം കൊണ്ടു നമ്മള്‍ തമ്മില്‍ ദാഹം മാറ്റേണം ഒന്നൊന്നായ് എന്തെന്തും ആസ്വദിക്കേണം