മാധവ മാസമോ മാനസമോ ചൊല്ലു മാധവമാസമോ മാനസമോ ചൊല്ലു മാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലോ... മാധവ മാസമോ....
മാരുതനൊളിക്കുന്നൂ മാതളമരങ്ങളിൽ മാരിവില്ലുകൾ മണ്ണിൽ വേരുകൾ തിരയുന്നു... മാരുതനൊളിക്കുന്നൂ മാതളമരങ്ങളിൽ മാരിവില്ലുകൾ മണ്ണിൽ വേരുകൾ തിരയുന്നു... മാധവ മാസമോ....
മേനിയിൽ തുളുമ്പുന്ന മേദിനിയുടെ ഗന്ധം മാലതിവനങ്ങളിൽ മോദമോടലയുന്നു... മേനിയിൽ തുളുമ്പുന്ന മേദിനിയുടെ ഗന്ധം മാലതിവനങ്ങളിൽ മോദമോടലയുന്നു... മാധവ മാസമോ....
വസന്തം കണ്ണിമയ്ക്കുമ്പോൾ ലസിച്ചു മായുമോ ജീവൻ ശ്വസിക്കും ഈ യുവത്വവും അസത്യമാകുമോ.. കരം ഗ്രസിച്ചും മൃദു ഹസിച്ചും രതി രസിച്ചും സുധയശിച്ചുമീക്ഷണ വസന്തഭംഗികൾ അനന്തമാമൃദുതരംഗഗീതിയിലലിഞ്ഞൊരീ നിമിഷം... (വസന്തം....) മാധവ മാസമോ മാനസമോ ചൊല്ലു മാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലോ... മാധവ മാസമോ....