Manassil Oru Muthichippi

2018
Lyrics
Language: English

Um....um...um...aahaa...aahaa....
Manasiloru muthucchippi pranayaardra ragam thedi
Thirayalayil melle vithumbi (2)
Anuraaga poovaay neeyum en hrdayacheppinullil
Premaardra swapnam vidarthee
Pranayatheertham pol ozhukiyethi
(manasiloru ...)

They they they thaaro
They they they thaaro
Thaanthaanaare re nanthaane nanthaanaaro
Thakathaaraa nanthaanaare thakathaka thaaraaro
Pranayamaam vaadikalil
Thirayunna shalabham pole
Karayethaloduvaanaay
Vithumbunna thirakalaayi njaan
Mamasakhee nenjile neermuthumaay
Ninnethedi nilppoo
Olangal kaattala thedi
Ala melle eenam mooli
Ennilaliyoo eniyum pranayatheerthame...
(manasiloru ...)

Elo elo elelo
Elo elo elelo
Alayumee thiramaalakalil
Kaanunnu ninne maathram
En hrdayaspandanathil
Kelkkunnu nin svaram njaan
Priyasakhee aazhiyil ee pranayamaay
Ninne kaathunilppoo
Olangal kaattala thedi
Ala melle eenam mooli
Ennilanayoo eniyum pranayatheerthame...
(manasiloru ...)
Language: Malayalam

ഉം....ഉം...ഉം...ആഹാ...ആഹാ....
മനസ്സിലൊരു മുത്തുച്ചിപ്പി പ്രണയാർദ്ര രാഗം തേടി
തിരയലയിൽ മെല്ലെ വിതുമ്പി (2)
അനുരാഗ പൂവായ് നീയും എൻ ഹൃദയച്ചെപ്പിനുള്ളിൽ
പ്രേമാർദ്ര സ്വപ്നം വിടർത്തീ
പ്രണയതീർത്ഥം പോൽ ഒഴുകിയെത്തി
(മനസ്സിലൊരു ...)

തെയ് തെയ് തെയ് താരോ
തെയ് തെയ് തെയ് താരോ
താന്താനാരേ രേ നന്താനേ നന്താനാരോ
തകതാരാ നന്താനാരേ തകതക താരാരോ
പ്രണയമാം വാടികളിൽ
തിരയുന്ന ശലഭം പോലെ
കരയെത്തലോടുവാനായ്
വിതുമ്പുന്ന തിരകളായി ഞാൻ
മമസഖീ നെഞ്ചിലെ നീർമുത്തുമായ്
നിന്നെത്തേടി നിൽപ്പൂ
ഓളങ്ങൾ കാറ്റല തേടി
അല മെല്ലെ ഈണം മൂളീ
എന്നിലലിയൂ ഇനിയും പ്രണയതീർത്ഥമേ...
(മനസ്സിലൊരു ...)

ഏലോ ഏലോ ഏലേലോ
ഏലോ ഏലോ ഏലേലോ
അലയുമീ തിരമാലകളിൽ
കാണുന്നു നിന്നെ മാത്രം
എൻ ഹൃദയസ്പന്ദനത്തിൽ
കേൾക്കുന്നു നിൻ സ്വരം ഞാൻ
പ്രിയസഖീ ആഴിയിൽ ഈ പ്രണയമായ്
നിന്നെ കാത്തുനിൽപ്പൂ
ഓളങ്ങൾ കാറ്റല തേടി
അല മെല്ലെ ഈണം മൂളി
എന്നിലണയൂ ഇനിയും പ്രണയതീർത്ഥമേ...
(മനസ്സിലൊരു ...)
Movie/Album name: Pranayatheertham
Artists