Pularimanjinullile Poomkinakkale

2025
Lyrics
Language: Malayalam

പുലരി മഞ്ഞിനുള്ളിലെ പൂങ്കിനാക്കളേ ഒന്നു പറയുമോ
തളിരണിഞ്ഞ ശാഖിയിൽ കുരുവി പാടുമീണമിന്നു നീ കേട്ടുവോ
ഉയർന്നു പൊങ്ങുമീ നിറഞ്ഞ വർണ്ണമാർന്ന
പൂമരങ്ങൾ ഇന്നു കണ്ടുവോ
ഉയിരിനുള്ളിലായൊളിച്ച രാഗമൊക്കെയും
പകർന്നു നൽകുമോ
അനുരാഗമൊക്കെയും എനിക്കു നൽകുമോ

വരില്ലയോ നിലാക്കുളിർത്തടങ്ങളിൽ തനിച്ചിരിക്കുവാൻ
വിരിഞ്ഞ താരമൊട്ടുകൾ കൊരുത്തു മാല ചാർത്തി നിന്നിടാം
കുളിരിൻ പുതപ്പിനാൽ ഹൃദയം പൊതിഞ്ഞിടാം
രജനി പൂത്ത വഴിയിൽ നീളെ ഇരുമനങ്ങൾ ചേർന്നു പോയിടാം
കണിയായി നിന്നെ എന്നുമെന്നും കണ്ടിടാം
പുലരി മഞ്ഞിനുള്ളിലെ പൂങ്കിനാക്കളേ ഒന്നു പറയുമോ
തളിരണിഞ്ഞ ശാഖിയിൽ കുരുവി മൂളുമീണമിന്നു നീ കേട്ടുവോ

കൊഴിഞ്ഞു പോയ മാത്രകൾ നെഞ്ചിലോർത്തു ചേർത്തു വെച്ചിടാം
പറഞ്ഞു തീർത്ത വാക്കുകൾ മരിച്ചിടാതെ ഓർത്തു വെച്ചിടാം
ഇനിയും വരില്ലയോ പ്രണയം തരില്ലയോ
ശലഭമായ് വന്നണഞ്ഞു മഞ്ഞുപൂവിനുള്ളമാകുവാൻ
അനുരാഗ ഗീതമൊന്നലിഞ്ഞു പാടിടാൻ

പുലരി മഞ്ഞിനുള്ളിലെ പൂങ്കിനാക്കളേ ഒന്നു പറയുമോ
തളിരണിഞ്ഞ ശാഖിയിൽ കുരുവി പാടുമീണമിന്നു നീ കേട്ടുവോ
ഉയർന്നു പൊങ്ങുമീ നിറഞ്ഞ വർണ്ണമാർന്ന
പൂമരങ്ങൾ ഇന്നു കണ്ടുവോ
ഉയിരിനുള്ളിലായൊളിച്ച രാഗമൊക്കെയും
പകർന്നു നൽകുമോ
അനുരാഗമൊക്കെയും എനിക്കു നൽകുമോ
ഉം..ഉം...ഉം...
Movie/Album name: Aavani
Artists