Thappum Thakiladi

1995
Lyrics
Language: Malayalam

തൂണ് കെട്ടി കോട്ടചുറ്റി പാണ്ടിനാടു വാണിടും
വീരകരിംകാലചോള രാജരാജ സിംഹമേ
നാടടക്കി വാഴുവാൻ രാജ്യകാര്യം നോക്കുവാൻ
സർവ്വകാര്യ പ്രാപ്തനായ മന്ത്രിയായി പോണു ഞാൻ

തപ്പും തകിലടി താളമേള വൃന്ദമോടെ നിൽക്കും ആളുകൾ
കൊട്ടും കുരവയും താലമേന്തി പൂവു ചൂടി നിൽക്കും തോഴികൾ
വരവേൽക്കാനായ് മെയ്ൻ റോഡ് സൈഡിൽ
രാജരാജ ധീരചോഴൻ വെയ്റ്റ് ചെയ്തു നിന്നിടും
(തപ്പും തകിലടി...)

പള്ളി കൊള്ളുവാൻ ചുരുണ്ടുറങ്ങുവാൻ
സപ്രമഞ്ചൽ കട്ടിൽ വേണ്ടയോ
മെല്ലെ വീശുവാൻ ചെത്ത് പീസിതെത്രയാ
ഏസിയൊന്നു വേണ്ടേ റൂമില്
പളളിനീരാട്ടിന് കപ്പ് വേണം ഗീസർവേണം
പുത്തനായുടുക്കുവാൻ പട്ടുകൊണ്ട് സൂട്ടുവേണം
പളളിനീരാട്ടു പോയ് പട്ടുടുത്ത് ഡ്രസ് ചെയ്ത്
നാട്ടുകാര് കാണെ ടൗണിൽ കൗണ്ടറായ് വിലസണം
അൽപ്പനർത്ഥം കിട്ടിയാലിതെത്ര കഷ്ടം ദൈവമേ
അർദ്ധരാത്രി കുടപിടിച്ച് നിൽക്കുമല്ലോ റോഡില്
വാലിരുന്നിടത്തൊരു ആൽവളർന്നു കിട്ടിയാൽ
അൽപനതിൻ കൊമ്പിലൂഞ്ഞാൽ കെട്ടി വേഷമാടിടും
"അൽപ്പൻ നിന്റെ അപ്പൻ "
(തപ്പും തകിലടി...)

മന്ത്രിയാക്കണം എന്നെ മന്ത്രിയാക്കണം ഇല്ലേൽ കട്ടതിന്റെ പാതി കിട്ടണം
പാണ്ടി നാട്ടില് ഒരു സീറ്റ് കിട്ടിയാൽ പിന്നെ ജീവിതം അതെത്ര സുന്ദരം
വകുപ്പ് ബാക്കിയില്ലയോ
മുഖ്യനൊന്നും തന്നില്ല..
പാരവെപ്പ് വീരനാ
കുതികാല് വെട്ടി നിർത്തിടാം
പ്രശ്നമൊത്ത് തീർത്തിടും പാരവെപ്പ് നിന്നിടും
കട്ട മുതൽ ഈക്വലായി പങ്ക് വെച്ച് കിട്ടിയാൽ
മന്ത്രിമാരിതെത്ര പേര് എത്ര പേര് ദൈവമേ
എന്റെ കഞ്ഞീ പാറ്റയിടാൻ നിൽക്കയാണിവറ്റകൾ
എത്ര മന്ത്രി സ്ഥാനമൊഴിവുണ്ടോന്ന് നോക്കണം
വായ വെച്ചിരുന്നാൽ വഴി ഞാനൊരുക്കിതന്നിടാം
"എന്റെ ഗുരുവായൂരപ്പാ "
(തപ്പും തകിലടി...)
Movie/Album name: Maanikyachempazhukka
Artists