Maarivillo Malarnilaavo
1997
മാരിവില്ലോ മലർനിലാവോ
മനസ്സിനുള്ളിലുദിച്ചു
പൂവരങ്ങിൽ ആരവങ്ങൾ
പൊൻകിനാക്കൾ വിതച്ചു
അലകളാടും കടലു പോലെ
നുര നുരഞ്ഞു പതഞ്ഞു
നിഴലുലാവും വഴിവിളക്കിൻ
മിഴികൾ പോലെയുലഞ്ഞു
സ്വപ്നങ്ങളേ പുലരിയിൽ
പുതുമയിൽ പൊൻതേരിൽ
എഴുന്നള്ളി വാ വാ
(മാരിവില്ലോ ...)
ചെണ്ടണിഞ്ഞ വരവർണ്ണരാജികളെ
ഇമ്പമോടെ വരവേൽക്കാം
തണ്ടുലഞ്ഞു മധുവുണ്ടു മണ്ടുമൊരു
വണ്ടുപോലെ എതിരേൽക്കാം (2)
മോഹങ്ങളേ നിറമെഴും ശലഭമായ്
നഗരങ്ങൾ വലം വെച്ചു വാ
വാ വാ
(മാരിവില്ലോ ...)
നെഞ്ചിനുള്ളിലൊരു നേർത്ത
പൊന്നിഴയിൽ നെയ്തെടുത്തു പല മോഹം
പൂത്തുലഞ്ഞ പുലർതാരകങ്ങളുടെ
മുത്തു കോർക്കുമൊരു ജാലം (2)
പൂന്തെന്നലേ കുളിരു നിൻ കനവിലെ
കുയിൽപ്പാട്ടിൻ ശ്രുതി മീട്ടി വാ
വാ വാ
(മാരിവില്ലോ ...)
Movie/Album name: The Good Boys
Artists