കറുത്തമുത്തേ .. കറുത്തമുത്തേ ….കുരുന്നു പോലെ കുറുമ്പു കാട്ടും കണ്ണാ വാ കുരുന്നു പോലെ കുറുമ്പു കാട്ടും കണ്ണാ വാ കുടിലൊന്നു വെയ്ക്കാം ഞാനാ പൂമരക്കൊമ്പിന്മേലെ കൂട്ടിന്നു നീയും വേണം പാട്ടിന്നു താളം പോലെ എൻ പ്രിയാ നീയെന്നുള്ളിൽ കണിക്കൊന്ന പോലെ കണിക്കൊന്ന പോലെ (കറുത്തമുത്തേ ..)
വാർത്തിങ്കളോടും വാനിൽ മേഘമായ് മാറാം വിടരുന്ന പൂവിൻ നെഞ്ചിൽ മഴത്തുള്ളിയാവാം ഒഴുകുന്നു നമ്മൾ ഒന്നായിതാ ഒരു രാഗമായി ലയിക്കുന്നിതാ അകന്നു നിന്നാൽ ഞാൻ അടുക്കലെത്തും അടുത്തു വന്നാൽ പറക്കാം ചിറകിൽ (കറുത്തമുത്തേ.....)