Kanal maariya jwaalamukhamee manam Njaan thediya sooryodayamee mukham Kalanoopuramilakunnoru kanavu nee Vidhiyekiya kaniveriya porulu nee Pakaramaay nalkuvaan oru theeraa Moham perum nencham maathram Ennumee kaikalil nirayuvaan njan varum Um..um..um.. (kadalariyilla..)
Language: Malayalam
കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം അഴകേ എന്നും നീ സ്വന്തം കടലറിയാതെ കരയറിയാതെ പകരാം ഞാനെന്‍ ജീവിതമധുരം നിഴലായു് കൂടെ പോരാം ഞാന്‍
ഞാന്‍ തേടിയ ചന്ദ്രോദയം ഈ മുഖം ഞാന്‍ തേടിയ പ്രിയസാന്ത്വനം ഈ മൊഴി അറിയാതെയൊരിതള്‍ പോയൊരു പൂ നീ പൊഴി മൂടിയ വിലയേറിയ മുത്തു നീ പകരമായു് നല്‍കുവാന്‍ ചുടുമിഴിനീര്‍ - പ്പൂവും തേങ്ങും രാവും മാത്രം കനവുകള്‍ നുരയും തിരകളില്‍ നീ വരൂ ഉം...
കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം അഴകേ എന്നും നീ സ്വന്തം
കനല്‍ മാറിയ ജ്വാലാമുഖമീ മനം ഞാന്‍ തേടിയ സൂര്യോദയമീ മുഖം കളനൂപുരമിളകുന്നൊരു കനവു് നീ വിധിയേകിയ കനിവേകിയ പൊരുളു നീ പകരമായു് നല്‍കുവാന്‍ ഒരു തീരാ - മോഹം പേറും നെഞ്ചം മാത്രം എന്നും കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും ഉം...