നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ് (2) വാലിട്ടെഴുതിയ മുത്താണ് അമ്മേടെ പുഞ്ചിരിപ്പൂവ് മാനത്തൂന്നിങ്ങോട്ട് വന്നോനേ നിന്നെ താഴത്തു വെയ്ക്കാതെ നോക്കാം ഞാൻ ഇന്നെന്റെ കൈകളിൽ ഊഞ്ഞാലാട് ചാഞ്ചാടുണ്ണീ (നീലക്കരിമ്പിന്റെ തുണ്ടാണ്...)
നിൻ കവിൾപ്പൂവിൽ മുത്തമിട്ടാൽ അച്ഛന്റെയുള്ളിൽ മാരിവില്ല് (2) നിന്നെ മാറിലണയ്ക്കുമ്പോൾ അമ്മ തൻ നെഞ്ചിൽ പൂമാരി ആകാശം തൊട്ടു വരാൻ കാൽ വളര് കുഞ്ഞിക്കൈ വളര് അമ്പിളിമാമനും ആയിരം മക്കളും പാടിക്കളിക്കാനിന്നു വരും കൂടെക്കളിക്കാനിന്നു വരും (നീലക്കരിമ്പിന്റെ തുണ്ടാണ്...)
നല്ലോലപ്പൈങ്കിളി നീ കേട്ടോ നാളെയ്ക്ക് പള്ളിയിൽ കൂടെ വേണം നല്ല നാരായണക്കിളിയേ കുഞ്ഞിനു നാവോറു പാടാൻ വാ പൂത്തിരുനാൾ സദ്യ തരാം കുഞ്ഞുണർന്നാൽ മണിക്കോടി തരാം പുലരിക്കിടാത്തിയും അവളുടെ മക്കളും ആയുസ്സു നേരാനെത്താറായ് ആയുസ്സു നേരാനെത്താറായ് (നീലക്കരിമ്പിന്റെ തുണ്ടാണ്...)