മതിലേഖ മാഞ്ഞു കഴിഞ്ഞു നക്ഷത്രരാജി മറഞ്ഞു കഴിഞ്ഞു (2) നിശ പാതി പോയ് ജീവിതം അതിവേഗമാർന്നു പായുന്നു ഏകാകിയായ് ശയിക്കുന്നു ഞാൻ ശയ്യയിൽ ഏകാകിയായ് ഏകാകിയായ്.... മതിലേഖ മാഞ്ഞു കഴിഞ്ഞു
നന്ദി വിയോഗ വിനാഴികകൾക്കു നന്ദി (2) നീ വന്നു ചേരും മുഹൂർത്തത്തിൽ ദാഹങ്ങൾ നിന്നു ജ്വലിക്കും നിമിഷത്തിൽ നീ തരും അഗ്നിക്കായ് ഞാനെരിഞ്ഞമരുന്നോരഗ്നിക്കായ് കാത്തിരിക്കുന്നു ഞാൻ ഏകാകിയായ്....
മതിലേഖ മാഞ്ഞു കഴിഞ്ഞു നക്ഷത്രരാജി മറഞ്ഞു കഴിഞ്ഞു നിശ പാതി പോയ് ജീവിതം അതിവേഗമാർന്നു പായുന്നു ഏകാകിയായ് ശയിക്കുന്നു ഞാൻ ശയ്യയിൽ ഏകാകിയായ് ഏകാകിയായ്....
മതിലേഖ മാഞ്ഞു കഴിഞ്ഞു നക്ഷത്രരാജി മറഞ്ഞു കഴിഞ്ഞു നിശ പാതി പോയ് ജീവിതം അതിവേഗമാർന്നു പായുന്നു ഏകാകിയായ് ശയിക്കുന്നു ഞാൻ ശയ്യയിൽ ഏകാകിയായ് ഏകാകിയായ്...