നെഞ്ചിലാനന്ദ നിർവൃതി വെണ്ണിലാവാഴി ആകവേ തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായ് ചുരന്നു പോയ് മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ് [ജലശയ്യയിൽ...
നിൻ മിഴിപ്പൂക്കൾ മന്ദമായ് ചിന്നിയോമനെ നോക്കവേ പുലരി വെയിലേറ്റു നിന്നു നീ ദലപുടം പോലെ മാറി ഞാൻ ഒരു നാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും... [ജലശയ്യയിൽ....