Mizhikal

2002
Lyrics
Language: English

Mizhikal thedum thaaramo
Mozhiyil kanneer vachanamo
Irul mara neengum praarthanayo
Eeyulakil nin vazhiyorukki
Hallelujah...hallelujah...
Thanalariyumoraatidayan nee
Easow mishihaa...

Aa tharalitha padamalaril njaan
Then mezhuthiri pole
Ee sevana veedhikalil nee
Paalkkathiroli pole
Vedana theerkkum karangale
Paapangalozhiyunna nin peril
Vedana theerkkum karangale
Paapangalozhiyunna nin peril
Hallelujah...hallelujah...
Thanalariyumoraatidayan nee
Easow mishihaa...

Ee viralinu japamaniyaay nin
Kaal nakhamani deepam
Njaan karuthiya mahimakalaayi
Nee aruliya sneham
Kanyakayaam nin thapangalil
Kaalangalezhuthatte nin naamam
Kanyakayaam nin thapangalil
Kaalangalezhuthatte nin naamam
Hallelujah...hallelujah...
Thanalariyumoraatidayan nee
Easow mishihaa...
(mizhikal)
Language: Malayalam

മിഴികള്‍ തേടും താരമോ
മൊഴിയില്‍ കണ്ണീര്‍ വചനമോ
ഇരുള്‍മറ നീങ്ങും പ്രാര്‍ഥനയോ
ഈയുലകില്‍ നിന്‍ വഴിയൊരുക്കി
ഹല്ലേലുയ്യാ ...ഹല്ലേലുയ്യാ ...
തണലറിയുമൊരാട്ടിടയന്‍ നീ
ഈശോ മിശിഹാ ...

ആ തരളിത പദമലരില്‍ ഞാന്‍
തേന്‍ മെഴുതിരി പോലെ
ഈ സേവന വീഥികളില്‍ നീ
പാല്‍ക്കതിരൊളി പോലെ
വേദന തീര്‍ക്കും കരങ്ങളെ
പാപങ്ങളൊഴിയുന്ന നിന്‍ പേരില്‍
വേദന തീര്‍ക്കും കരങ്ങളെ
പാപങ്ങളൊഴിയുന്ന നിന്‍ പേരില്‍
ഹല്ലേലുയ്യാ ...ഹല്ലേലുയ്യാ ...
തണലറിയുമൊരാട്ടിടയന്‍ നീ
ഈശോ മിശിഹാ ...

ഈ വിരലിനു ജപമണിയായ് നിന്‍
കാല്‍ നഖമണി ദീപം
ഞാന്‍ കരുതിയ മഹിമകളായി
നീ അരുളിയ സ്നേഹം
കന്യകയാം നിന്‍ തപങ്ങളില്‍
കാലങ്ങളെഴുതട്ടെ നിന്‍ നാമം
കന്യകയാം നിന്‍ തപങ്ങളില്‍
കാലങ്ങളെഴുതട്ടെ നിന്‍ നാമം
ഹല്ലേലുയ്യാ ...ഹല്ലേലുയ്യാ ...
തണലറിയുമൊരാട്ടിടയന്‍ നീ
ഈശോ മിശിഹാ ...
(മിഴികള്‍ )
Movie/Album name: The Gift of God
Artists