Padiyirangunnu

2015
Lyrics
Language: English

Padiyirangunnu...veendum padiyirangunnu
Mazhayothukkukal pinnidunnu...veyil varampukal pinnidunnu
Nediyorormmakal pinnidunnu....
Padiyirangunnu..

Padivare vannethi nokiya priya nilaavukale...
Kathakadachu vithumpi nilkkum viraha sandhyakale...
Ilakumanjana mizhiyiletho kanavu paathi uthirnnu maayum
Ponnushassukale....
Padiyirangunnu...veendum padiyirangunnu....

Arali pookkum kaaviletho kuruthi theerumpol...
Ivide ee marubhoovil ninnee karalu pukayunnu
Akaleyetho koora thorum thirivilakkukal minnidaanaay
Kadalu thaandunnu.....
Padiyirangunnu...veendum padiyirangunnu....

Mazhayothukkukal pinnidunnu...veyil varampukal pinnidunnu
Nediyorormmakal pinnidunnu....
Padiyirangunnu.....
Language: Malayalam

പടിയിറങ്ങുന്നു...വീണ്ടും പടിയിറങ്ങുന്നു
മഴയൊതുക്കുകൾ പിന്നിടുന്നു...വെയിൽ വരമ്പുകൾ പിന്നിടുന്നു
നെടിയൊരോർമ്മകൾ പിന്നിടുന്നു.....
പടിയിറങ്ങുന്നു......

പടിവരെ വന്നെത്തി നോക്കിയ പ്രിയനിലാവുകളേ...
കതകടച്ചു വിതുമ്പിനിൽക്കും വിരഹസന്ധ്യകളേ...
ഇളകുമഞ്ജനമിഴിയിലേതോ കനവു പാതി ഉതിർന്നു മായും
പൊന്നുഷസ്സുകളേ.....
പടിയിറങ്ങുന്നു...വീണ്ടും പടിയിറങ്ങുന്നു....

അരളി പൂക്കും കാവിലേതോ കുരുതി തീരുമ്പോൾ...
ഇവിടെ ഈ മരുഭൂവിൽ നിന്നീ കരളു് പുകയുന്നു
അകലെയേതോ കൂര തോറും തിരിവിളക്കുകൾ മിന്നിടാനായ്
കടലു താണ്ടുന്നു.....
പടിയിറങ്ങുന്നു...വീണ്ടും പടിയിറങ്ങുന്നു....

മഴയൊതുക്കുകൾ പിന്നിടുന്നു...വെയിൽ വരമ്പുകൾ പിന്നിടുന്നു
നെടിയൊരോർമ്മകൾ പിന്നിടുന്നു.....
പടിയിറങ്ങുന്നു......
Movie/Album name: Pathemaari
Artists