കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ കോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി ആയിരംകാവിലെ ആവാരംപൂവിനെ ആട്ടിയുറക്കാനൂഞ്ഞാലും കൊണ്ടുവാ പൈങ്കിളീ (കൊല്ലങ്കോട്ട്)
പിച്ചകച്ചോട്ടില്‍ പിച്ചവച്ചും മച്ചകക്കൂട്ടില്‍ മുട്ടിഴച്ചും കാല്‍ വളര് അക്ഷരപ്പാട്ടില്‍ അ കുറിച്ചും അക്കങ്ങള്‍ പൂത്ത പൂ പറിച്ചും കൈ വളര് പൂങ്കുറുമ്പേ ചെല്ലപ്പൊന്‍തിടമ്പേ എന്നുമീ കൊതുമ്പുതോണിയൂന്നും പൂനയമ്പു നീ (കൊല്ലങ്കോട്ട്)