Dooramathu Thaandanam Theeramathileranam

2024
Lyrics
Language: Malayalam

ദൂരമത് താണ്ടണം തീരമതിലേറണം
പാദമിടറാതെയീ ചുവടോരോന്നും
പുഞ്ചിരി ചെണ്ടിനാൽ നൊമ്പരം മായ്ക്കണം
ആത്മതപമോടെ ഇനി മുന്നേറണം
ദൂരമത് താണ്ടണം തീരമതിലേറണം
പാദമിടറാതെയീ ചുവടോരോന്നും
പുഞ്ചിരി ചെണ്ടിനാൽ നൊമ്പരം മായ്ക്കണം
ആത്മതപമോടെ ഇനി മുന്നേറണം
ഞൊടി നേരം അണയേണം
അതിനായി പൊരുതേണം
ഇനി ഓരോ നിമിനേരം
നെടുവീർപ്പിൻ ശുഭ താളം
നീയും വേഗം പോരൂ
നേരിനൊരു പോരാളിയാകണം
മാർഗ്ഗമതിനോരോന്നായ് തേടണം
ക്ഷണനേരം ശരവേഗം പതറാതെ പദതാളം
നേരിനൊരു പോരാളിയാകണം
മാർഗ്ഗമതിനോരോന്നായ് തേടണം
വിരഹിത മന്ത്രമേകിടേണം
പടവുകൾ ധന്യമാക്കിടേണം
മനമതെ ശാന്തമാക്കിടേണം
അതിനൊരു മാർഗ്ഗമേകിടേണം
വിരഹിത മന്ത്രമേകിടേണം
പടവുകൾ ധന്യമാക്കിടേണം
മനമതെ ശാന്തമാക്കിടേണം
അതിനൊരു മാർഗ്ഗമേകിടേണം
ദൂരമത് താണ്ടണം തീരമതിലേറണം
പാദമിടറാതെയീ ചുവടോരോന്നും
Movie/Album name: Super Gimni
Artists