വാടിയ നീലക്കാടുകൾ വീണ്ടും വനപുഷ്പമാലകൾ ചൂടി (വാടിയ നീലക്കാടുകൾ.....) കരിഞ്ഞുപോയോരു പൂമരം വീണ്ടും കനകാഭരണം ചാർത്തി വസന്ത വർണ്ണാഭരണം ചാർത്തി വാടിയ നീലക്കാടുകൾ വീണ്ടും വനപുഷ്പമാലകൾ ചൂടി
വീണുതകർന്ന പ്രതീക്ഷയിൽ കാലം വീണക്കമ്പി മുറുക്കി വീണ്ടും വീണക്കമ്പി മുറുക്കി ഏകാകിനി നീ എന്നിൽ മീട്ടി.... ഏകാകിനി നീ എന്നിൽ മീട്ടി ഏതോ മധുരസംഗീതം വാടിയ നീലക്കാടുകള്‍ വീണ്ടും വനപുഷ്പമാലകൾ ചൂടി
ചിറകു കൊഴിഞ്ഞു മരിച്ച കിനാവിൻ ചിതയിൽ നിന്നും വീണ്ടും പുകയും ചുടലച്ചാമ്പലിൽ നിന്നും വർണ്ണചിറകും വീശിയുയർന്നു.... വർണ്ണചിറകും വീശിയുയർന്നു സുന്ദരമാം ശുഭശലഭം നന്ദന മലര്‍വന ശലഭം വാടിയ നീലക്കാടുകൾ വീണ്ടും വനപുഷ്പമാലകൾ ചൂടി.....