Kaakkakondu Kadal

1966
Lyrics
Language: English

Kakka kondu kadal mannu kondu
Kali veedu vechathevide - pandu
Kali veedu vechathevide
Kadaleduthu poy kadaleduthu poy

Kaithayola thalirola kondu
Kali vanchi theerthathevide
Kaattadichu poy kaattadichu poy

Thiramaala kaaliliduvichu thanna
Pavizhachilankayevide pavizhachilankayevide
Theerathuthirnnupoy theerathuthirnnupoy

Kanakakkinakkal thiriyittu thanna
Karppoora deepamevide karppoora deepamevide
Kaattil polinju poy kattil polinju poy
(kakka kondu)

Kathirmandapathil aniyaan korutha
Kalyaanamaala evide kalyaanamaala evide
Vaadikkozhinju poy vaadikkozhinju poy

Manassinakathu malarittu ninno-
Ranuraagapushpamevide anuraagapushpamevide
Poojaykkeduthu poy poojaykkeduthu poy (kakka kondu)
Language: Malayalam

കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു
കളിവീടുവെച്ചതെവിടേ പണ്ടു കളിവീടുവെച്ചതെവിടേ
കടലെടുത്തു പോയ് കടലെടുത്തു പോയീ
കൈതയോല തളിരോലകൊണ്ടു
കളിവഞ്ചി തീര്‍ത്തതെവിടേ
കാറ്റടിച്ചു പോയീ - കാറ്റടിച്ചു പോയീ

തിരമാല കാലിലിടുവിച്ചു തന്ന
പവിഴച്ചിലങ്കയെവിടേ പവിഴച്ചിലങ്കയെവിടേ
തീരത്തുതിര്‍ന്നുപോയീ തീരത്തുതിര്‍ന്നുപോയീ
കനകക്കിനാക്കള്‍ തിരിയിട്ടു തന്ന
കര്‍പൂരദീപമെവിടേ കര്‍പൂരദീപമെവിടേ
കാറ്റില്‍ പൊലിഞ്ഞു പോയീ
കാറ്റില്‍ പൊലിഞ്ഞു പോയീ (കക്ക കൊണ്ടു )

കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത
കല്യാണമാലയെവിടേ കല്യാണമാലയെവിടേ
കതിര്‍മണ്ഡപത്തിലണിയാന്‍ കൊരുത്ത
കല്യാണമാലയെവിടേ കല്യാണമാലയെവിടേ
വാടികൊഴിഞ്ഞുപോയീ വാടികൊഴിഞ്ഞുപോയീ
മനസ്സിനകത്തു മലരിട്ടുനിന്നൊരനുരാഗപുഷ്പമെവിടേ
അനുരാഗപുഷ്പമെവിടേ
പൂജയ്ക്കെടുത്തു പോയീ പൂജയ്ക്കെടുത്തു പോയീ

കക്ക കൊണ്ടു കടല്‍മണ്ണ് കൊണ്ടു
കളിവീടുവെച്ചതെവിടേ പണ്ടു കളിവീടുവെച്ചതെവിടേ
എവിടേ എവിടേ എവിടേ
കടലെടുത്തു പോയ് കടലെടുത്തു പോയീ
Movie/Album name: Poochakkanni
Artists