Manju Pozhiyunnu

1978
Lyrics
Language: English

Manju pozhiyunnu mamaram kochunnu manjakkilippennu konjanam kuthunnu
Ennini ennaano ennini ennaano ennullil pookkaalam ponnani pookkaalam
Ennullil pookkaalam ponnani pookkaalam

Pookkula paadangal pani neerkkula paadangal
Manjani raavil kunjilam kaattil konji kuzhanju chirikkum neram
Sundari penne painkili penne ninneyum thedi vannoru maaran vellila poovaalan

Kaachenna thechorungi ila thaaliyum inchayumaayi
Manju neeraattil kunjala neetil pennungal mungi kulikkum neram
(haha...)
Eenavum paadi cholavum mooli pammi pathungi enthinnu kaate aavazhi nee vannu

Manju pozhiyunnu mamaram kochunnu manjakkilippennu konjanam kuthunnu
Ennini ennaano ennini ennaano ennullil pookkaalam ponnani pookkaalam
Ennullil pookkaalam ponnani pookkaalam
Language: Malayalam

മഞ്ഞുപൊഴിയുന്നു മാമരം കോച്ചുന്നു
മഞ്ഞക്കിളിപ്പെണ്ണ് കൊഞ്ഞനം കുത്തുന്നു
എന്നിനിയെന്നാണോ എന്നിനിയെന്നാണോ
എന്നുള്ളില്‍ പൂക്കാലം പൊന്നണിപ്പൂക്കാലം

പൂക്കുലപ്പാടങ്ങള്‍ ... പനിനീര്‍ക്കുലപ്പാടങ്ങള്‍ ..
മഞ്ഞണിരാവില്‍ കുഞ്ഞിളം കാറ്റില്‍ കൊഞ്ഞിക്കുഴഞ്ഞു ചിരിക്കും നേരം .....
സുന്ദരിപ്പെണ്ണേ പൈങ്കിളിപ്പെണ്ണേ
നിന്നെയും തേടി വന്നൊരുമാരന്‍ വെള്ളിലപ്പൂവാലന്‍

കാച്ചെണ്ണതേച്ചൊരുങ്ങി ഇലത്താളിയും ഇഞ്ചയുമായ്
മഞ്ഞുനീരാറ്റില്‍ കുഞ്ഞലനീറ്റില്‍ പെണ്ണുങ്ങള്‍ മുങ്ങിക്കുളിക്കും നേരം..........
ഈണവും പാടി ചൂളവും മൂളി പമ്മിപ്പതുങ്ങി
എന്തിന്നു കാറ്റേ ആവഴി നീവന്നൂ
Movie/Album name: Uthradaraathri
Artists