Eyy Banane (Thera Mera Jeevan)

2024
Lyrics
Language: Malayalam

ലാ ലാ ലാ ലാലാാ ലാലാ

തേരാ മേരാ ജീവന്‍ ഏതോ കാലക്കേടില്‍ ആണോ
ലോലാ വായോ പോകാം ലോകം കാണാന്‍ തേരാപാര
ഞെട്ടി ഹൃദയം പൊട്ടി വഴിയും തെറ്റി ഇവിടെത്തി
സിറ്റി നടുവില്‍ ചുറ്റി അടിയും പൊട്ടി പണികിട്ടി

എയ്യ് ബനാനേ ഒരു പൂ തരാമോ
എയ്യ് ബനാനേ ഒരു കായ് തരാമോ
പൂ കൊടുക്കാന്‍ അതിന്നാള്‍ വരേണ്ടേ
ആള്‍ ഇരുന്താള്‍ കയ്യില്‍ കായ് വരേണ്ടേ

മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എന്‍ താമരേ
കണ്ടാലിനി കൊണ്ടാടുമോ പിന്നാലെ ഞാന്‍ വന്നാലുമേ
മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എന്‍ താമരേ
ലാ ലാ ലാ ലാലാാ ലാലാ
ലാ ലാ ലാ ലാലാാ ലാലാ

പെണ്ണേ.. ഉള്ളില്‍ എന്താ കല്ലോ മുള്ളോ തീയ്യോ
പൊന്നേ എല്ലാം പോയേ നിന്നേ തെക്കും നോക്കി
മാരാ തിരികെ പോകാം കഴിവില്ലാതെ കളിയില്ല
ഇല്ലാ തിരികെ ഇല്ലാ കളിയില്ലാതെ വരികില്ല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല

അടക്കം അച്ചടക്കലംഘനത്തില്‍ കുറ്റവാളി
അലമ്പുവിദ്യകള്‍ പഠിച്ചെടുത്ത പട്ടധാരി
അടിച്ചമര്‍ത്തിടാന്‍ ശ്രമിച്ചിടേണ്ട വാളുമേന്തി
അടുത്തുനന്‍പനുണ്ട് കാവലായി ചങ്കുകാട്ടി
ജയിച്ചു ശീലമില്ല തോല്‍വിയില്‍ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാര്‍ തോറ്റുപോയ യുദ്ധമാണേ
ജയിച്ചു ശീലമില്ല തോല്‍വിയില്‍ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാര്‍ തോറ്റുപോയ യുദ്ധമാണേ

ലാ ലാ ലാ ലാലാാ ലാലാ

കരളില്‍ കേറാന്‍ മോഹം തോന്നുന്നേ പോരുന്നോ
മലരും തളിരും കുളിരും ആവോളം കൂടുന്നോ
മാരാ തിരികെ പോകാം കഴിവില്ലാതെ കളിയില്ല
ഇല്ലാ തിരികെ ഇല്ലാ കളിയില്ലാതെ വരികില്ല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല
എന്താ തമാശ എല്ലാം നിരാശ
എന്താ ഹമേശ നൂലാമാല

എയ്യ് ബനാനേ ഒരു പൂ തരാമോ
എയ്യ് ബനാനേ ഒരു കായ് തരാമോ
പൂ കൊടുക്കാന്‍ അതിന്നാള്‍ വരേണ്ടേ
ആള്‍ ഇരുന്താള്‍ കയ്യില്‍ കായ് വരേണ്ടേ

മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എന്‍ താമരേ
കണ്ടാലിനി കൊണ്ടാടുമോ പിന്നാലെ ഞാന്‍ വന്നാലുമേ
മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എന്‍ താമരേ

ലാ ലാ ലാ ലാലാാ ലാലാ

അടക്കം അച്ചടക്കലംഘനത്തില്‍ കുറ്റവാളി
അലമ്പുവിദ്യകള്‍ പഠിച്ചെടുത്ത പട്ടധാരി
അടിച്ചമര്‍ത്തിടാന്‍ ശ്രമിച്ചിടേണ്ട വാളുമേന്തി
അടുത്തുനന്‍പനുണ്ട് കാവലായി ചങ്കുകാട്ടി
ജയിച്ചു ശീലമില്ല തോല്‍വിയില്‍ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാര്‍ തോറ്റുപോയ യുദ്ധമാണേ
ജയിച്ചു ശീലമില്ല തോല്‍വിയില്‍ കുരുത്തതാണേ
പിഴച്ച പാണ്ഡവന്മാര്‍ തോറ്റുപോയ യുദ്ധമാണേ
Movie/Album name: Vaazha - Biopic of a Billion Boys
Artists