Munthirichaarum

2017
Lyrics
Language: Malayalam

മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു മുന്തിയ പാട്ടു തരാം
കെസ്സും ഇശലും കൂട്ടിയിണക്കി അസ്സലു പാട്ടു തരാം
പുഞ്ചിരിത്തേനും പൈമ്പാലും കലർത്തിയ പഞ്ചാരപ്പാട്ടു തരാം
മഞ്ചാടിമുത്തേ മൈലാഞ്ചിച്ചോപ്പേ എൻ നെഞ്ചിലെ പാട്ടു തരാം

നാളികേരത്തിന്റെ നാട്ടിൽ നിറച്ചുണ്ട് പാട്ടിൻ ഇളനീര്
നാരായണക്കിളിക്കൂടിന്റെയുള്ളിലു നാഴൂരി കണ്ണീര്
എല്ലാരും കല്ലെന്നു ചൊല്ലുന്ന നെഞ്ചില് പച്ചക്കരിമ്പാണ്
ഉച്ചക്കു പോലും ഉദിച്ചു ചിരിക്കണ വെള്ളിനിലാവാണ്
മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു മുന്തിയ പാട്ടു തരാം

അമ്പിളിച്ചങ്ങാതി തന്നത് സ്നേഹത്തിൻ പട്ടുറുമാലാണ്
അമ്മ വാത്സല്യത്തിൽ എണ്ണ നിറച്ചത് നന്മ വിളക്കാണ്
കണ്ണിൽ മുളച്ചു ചിരിക്കണതിപ്പൊഴും പുത്തൻ കിനാവാണ്
ഉള്ളിന്റെയുള്ളിലു കാരുണ്യം നട്ടത് മുല്ലനിലാവാണ്
മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു മുന്തിയ പാട്ടു തരാം
കെസ്സും ഇശലും കൂട്ടിയിണക്കി അസ്സലു പാട്ടു തരാം
പുഞ്ചിരിത്തേനും പൈമ്പാലും കലർത്തിയ പഞ്ചാരപ്പാട്ടു തരാം
മഞ്ചാടിമുത്തേ മൈലാഞ്ചിച്ചോപ്പേ എൻ നെഞ്ചിലെ പാട്ടു തരാം
മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു മുന്തിയ പാട്ടു തരാം
Movie/Album name: Chippy
Artists