Punnaram thudi

1997
Lyrics
Language: Malayalam

(പു) മാനത്തും മനസ്സിലും താരകപ്പൂതിരികത്തി
മണ്ണിലെ പാവങ്ങള്‍ തന്‍ നെഞ്ചിലും തിരികത്തി
ഉല്ലാസമായു് ഉത്സാഹമായു്
എങ്ങും ഉന്മാദ സായാഹ്നമായു്
അ...

(കോ) ഓ...
(പു) പുന്നാരം തുടിയെടുക്കു് മഴവില്ലിന്‍ കുഴലെടുക്കു്
പറകൊട്ടും പാട്ടുമായു് പടകൂട്ടാന്‍ മേളമായു്
ആഘോഷ കൂത്താട്ടമായു് ഒരാഹ്ളാദക്കൂത്താട്ടമായു്
മണിച്ചേങ്കിലയില്‍ ചെമ്പടകള്‍ കൊട്ടാന്‍ വായോ
ഈ രാക്കുടിലില്‍ പൂക്കുടിലില്‍ പൊടിപൂരമായു്
(ഗ്രൂ) മണിച്ചേങ്കിലയില്‍ ചെമ്പടകള്‍ കൊട്ടാന്‍ വായോ
ഈ രാക്കുടിലില്‍ പൂക്കുടിലില്‍ പൊടിപൂരമായു്
(പു) പുന്നാരം തുടിയെടുക്കു് മഴവില്ലിന്‍ കുഴലെടുക്കു്

(പു) സന്തോഷത്തേരോട്ടം കണ്ടേ പാരാം
സംഗീതസദിരെല്ലാം ഉണ്ടേ പോരാം
ഇന്നത്തെ കണ്ണീരിന്‍ കയ്പെല്ലാം ഹോയു്
നാളത്തെ പുണ്യത്തിന്‍ പൂക്കാലം പോയു്
(കോ) തന്തന (7) തോം
(പു) പാട്ടുപെട്ടിക്കുടമെടുക്കെടി പാതിരാക്കിളി
പണ്ടു കണ്ട തുടി തുടയ്ക്കെടി പഴമൊഴിക്കിളി
പകലിറമ്പിലെ പടിപ്പുരയിലെ തമ്പ്രാന്‍കുട്ടിക്കു്
ശിരസ്സിനുള്ളില്‍ കുതിച്ചുയര്‍ന്നെടി രാജയോഗം
(പു) പുന്നാരം തുടിയെടുക്കു് മഴവില്ലിന്‍ കുഴലെടുക്കു്
പറകൊട്ടും പാട്ടുമായു് പടകൂട്ടാന്‍ മേളമായു്
ആഘോഷകൂത്താട്ടമായു് ഒരാഹ്ളാദക്കൂത്താട്ടമായു്
(കോ) ഓ...

(പു) മയ്യേലും മിഴിയുള്ള മാടത്തത്തേ
മണവാട്ടിപ്പെണ്ണായു് നീ കൂടേപ്പോരു്
കരകാണാക്കടലേഴും നീന്തിക്കേറി
കനവോലും കൊട്ടാരം കെട്ടേണ്ടായോ
(കോ) തന്തന (7) തോം
(പു) ആളൊരുക്കം അരങ്ങൊരുക്കം അലങ്കാരങ്ങള്‍
അമ്പലത്തിലെ അങ്കണത്തിലെ താലിമംഗലമായു്
പവിഴക്കോട്ടിലെ പടിപ്പുരയ്ക്കലെ തമ്പ്രാന്‍കുട്ടിക്കു്
തടികൊടുക്കെടി തളകിലുക്കെടി തന്നാരക്കിളിയേ

(പുന്നാരം തുടിയെടുക്കു്) (2)
ലല ലാ ലാ ലാ ലാ ലാ..ല ലാ (2)
Movie/Album name: Newspaper Boy
Artists