Njaanum Neeyum Ee Raavum

2024
Lyrics
Language: Malayalam

ഞാനും നീയും ഈ രാവും
പ്രേമം പ്രണയം അനുരാഗം
ഹൃദ്യം മധുരം എന്നെന്നും
എനിക്കു മാത്രം അതെനിക്കു മാത്രം
അവിടെയൊരു മറയും പാടില്ല
അരുതായ്മകളും പാടില്ല
എത്ര മനോഹരം ഈ മോഹം
ഓർക്കുക നീയെൻ സ്നേഹിതയേ സ്നേഹിതയേ

ഞാനും നീയും ഈ രാവും
പ്രേമം പ്രണയം അനുരാഗം
ഹൃദ്യം മധുരം എന്നെന്നും
എനിക്കു മാത്രം എനിക്കു മാത്രം
എല്ലാ മറയും പാലിച്ച്
അരുതായ്മകളും ഓർമ്മിച്ച്

രാവേറെയായിട്ടും കണ്ടില്ല നീയെൻ്റെ
രാഗാർദ്രമാനസം കൊതിച്ചതൊന്നും (2)
എല്ലാം മറന്നാത്മ നിർവൃതി പൂകുവാൻ
നിൻ മാറിൽ ചാഞ്ഞൊന്നുറങ്ങട്ടെ ഞാൻ

രാവേറെയായിട്ടും കണ്ടല്ലോ ഞാൻ നിൻ്റെ
രാഗാർദ്രമാനസം കൊതിച്ചതൊക്കെ
എല്ലാം മറന്നാത്മ നിർവൃതി പൂകുവാൻ
നിൻ മാറിലേയ്ക്കു ഞാൻ ചാഞ്ഞുറങ്ങാം

ഞാനും നീയും ഈ രാവും
പ്രേമം പ്രണയം അനുരാഗം
ഹൃദ്യം മധുരം എന്നെന്നും
എനിക്കു മാത്രം അതെനിക്കു മാത്രം
അവിടെയൊരു മറയും പാടില്ല
അരുതായ്മകളും പാടില്ല
എത്ര മനോഹരം ഈ മോഹം
ഓർക്കുക നീയെൻ സ്നേഹിതനേ സ്നേഹിതനേ
Movie/Album name: Chithini
Artists