Manassin Thalirmarathin

1999
Lyrics
Language: English

Manassin thalir marathin chillayil
Kanavin kuruvikal chekkeriyo
Thudutha anthi vinninte kovilil
Vilakkin thirikalezhum aaliyo
Paal nilaavin kaayalil
Poonkinaavin thoniyil
Thaazheyaambal poovirukkaan
Poy varaam varaam
(manassin....)

Puzhayude maaril poonthukilaayi nira nilaavu
Iru karayaake poothu virinju kuda mullakal
Chilankayaninja kaate poomkaate
Kudanna niraye malar thenaay nee vaa
Kili paadum mala mettil
Moham kondoru kudil theerkkam
Thaazheyaambal poovirukkaan poy varaam varaam
(manassin....)

Aa ..na...na..
Mizhikalil moham karimashiyezhuthum nimishangalil
Kavithakal kaatu chodhichen arikil vannoo
Kuliril kuthirum pular manjil thoo manjil
Vidarnna malarin mani theril nee vaa
Thiru munnil ivalekaam swapnam kondu thulaabhaaram
Thaazheyaambal poovirukkaan poy varaam varaam
(manassin....)
Language: Malayalam

മനസ്സിൻ തളിർമരത്തിൽ ചില്ലയിൽ
കനവു കുരുവികൾ ചേക്കേറിയോ
തുടുത്ത അന്തിവിണ്ണിന്റെ കോവിലിൽ
വിളക്കിൻ തിരികളേഴും ആളിയോ
പാൽനിലാവിൻ കായലിൽ പൂങ്കിനാവിൻ തോണിയിൽ
താഴെ ആമ്പൽ പൂവിറുക്കാൻ പോയ് വരാം വരാം
(മനസ്സിൻ..)

പുഴയുടെ മാറിൽ പൂന്തുകിലായി നിറനിലാവ്
ഇരു കരയാകെ പൂത്തു വിരിഞ്ഞു കുടമുല്ലകൾ
ചിലങ്കയണിഞ്ഞ കാറ്റേ പൂങ്കാറ്റേ
കുടന്ന നിറയെ മലർത്തേനായ് നീ വാ
കിളി പാടും മലമേട്ടിൽ
മോഹം കൊണ്ടൊരു കുടിൽ തീർക്കാം
താഴെയാമ്പൽ പൂവിറുക്കാൻ പോയ് വരാം വരാം
(മനസ്സിൻ..)

ആ..ആ... നാ നാ
മിഴികളിൽ മോഹം കരിമഷിയെഴുതും നിമിഷങ്ങളിൽ
കവിതകൾ കാറ്റു കടം ചോദിച്ചെൻ അരികിൽ വന്നൂ
കുളിരിൽ കുതിരും പുലർമഞ്ഞിൽ തൂമഞ്ഞിൽ
വിടർന്ന മലരിൻ മണിത്തേരിൽ നീ വാ

<തിരുമുന്നിൽ ഇവളേകാം സ്വപ്നം കൊണ്ടു തുലാഭാരം
താഴെ ആമ്പൽ പൂവിറുക്കാൻ പോയ് വരാം വരാം
(മനസ്സിൻ..)
Movie/Album name: Sneha Saamraajyam (Punnaaram Kuyil)
Artists