Manithinkal Thidambin Mel

1997
Lyrics
Language: English

Manithinkal thidampinmel kurukum praave
Kunungumpol kumperum kurinji praave
Ariya nenchil chaayurangaan vaa
Chiri nilaavin chilluthooval thaa....
Paathiraakkaattil....ooyalaadaan vaayo...
Manithinkal thidampinmel kurukum praave
Kunungumpol kumperum kurinji praave

Narupeelikkaavil nirathinkal theril
Shiva raathrikkaattananju....
Nirayolam thooval viral kondennullil
Kilivaathil nee thurannuu..
Ani nilaavin deepanaalangal
Mizhiyadaykkum devayaaminiyil
Njaanurangaathe kaathirikkumpol
Manithinkal thidampinmel kurukum praave
Kunungumpol kumperum kurinji praave

Niramezhum pookkum kavilorathetho
Mazhavillin poo virinju
Ariyaathennullil kothi moolum paattin
Amrithunnaan neeyananjuu
Nirayumetho mooka nirvrithiyil
Ninne njaanen swanthamaakkumpol
Aathiraathaaram veenurangaaraayo.....
(manithinkal thidampinmel.......)
Language: Malayalam

മണിത്തിങ്കൾത്തിടമ്പിന്മേല്‍ കുറുകും പ്രാവേ
കുണുങ്ങുമ്പോള്‍ കുറുമ്പേറും കുറിഞ്ഞിപ്രാവേ
അരിയ നെഞ്ചില്‍ ചായുറങ്ങാന്‍ വാ
ചിരിനിലാവിന്‍ ചില്ലുതൂവല്‍ താ....
പാതിരാക്കാറ്റില്‍ ....ഊയലാടാന്‍ വായോ ...
മണിത്തിങ്കൾത്തിടമ്പിന്മേല്‍ കുറുകും പ്രാവേ
കുണുങ്ങുമ്പോള്‍ കുറുമ്പേറും കുറിഞ്ഞി പ്രാവേ

നറുപീലിക്കാവില്‍ നിറതിങ്കൾത്തേരില്‍
ശിവരാത്രിക്കാറ്റണഞ്ഞു....
നിറയോലും തൂവല്‍വിരല്‍കൊണ്ടെന്നുള്ളില്‍
കിളിവാതില്‍ നീ തുറന്നൂ ..
അണിനിലാവിന്‍ ദീപനാളങ്ങള്‍
മിഴിയടയ്ക്കും ദേവയാമിനിയില്‍
ഞാനുറങ്ങാതെ കാത്തിരിക്കുമ്പോള്‍
മണിത്തിങ്കൾത്തിടമ്പിന്മേല്‍ കുറുകും പ്രാവേ
കുണുങ്ങുമ്പോള്‍ കുറുമ്പേറും കുറിഞ്ഞി പ്രാവേ

നിറമേഴും പൂക്കും കവിളോരത്തേതോ
മഴവില്ലിന്‍ പൂ വിരിഞ്ഞു........
അറിയാതെന്നുള്ളില്‍ കൊതി മൂളും പാട്ടിന്‍
അമൃതുണ്ണാൻ നീയണഞ്ഞൂ
നിറയുമേതോ മൂകനിര്‍വൃതിയില്‍
നിന്നെ ഞാനെന്‍ സ്വന്തമാക്കുമ്പോള്‍
ആതിരാത്താരം വീണുറങ്ങാറായോ.....
(മണിത്തിങ്കൾത്തിടമ്പിന്മേല്‍.......)
Movie/Album name: Kilukilppambaram
Artists