Ninnodu Parayuvaan

2025
Lyrics
Language: Malayalam

നിന്നോട് പറയുവാൻ
നീ മാത്രമറിയുവാൻ
നെഞ്ചാകെ നിറയുമെൻ
തീരാത്ത മൊഴി തരാം
തൂവാനിൽ വരും തിങ്കളേ
ആകാശം തൊടും തെന്നലെ...
നീ ആനന്ദമായ് എൻ്റെ രാവിൻ്റെ കൺ മൂടവേ... ഓമലേ...

നിൻ നേർക്ക് നോക്കുന്നു വെൺതാരകൾ...
നിൻ പാട്ടു കാതോർക്കുമീ ചില്ലകൾ...
പ്രിയമെഴുന്ന പ്രണയവാക്കുകൾ
നിറയുമെന്റെ ഹൃദയമാകവേ
തീ മൂടുന്നോരെൻ നോവായോർമ്മകൾ
നീയില്ലെങ്കിൽ ആരോമലേ...?
നീയില്ലെങ്കിലാരോമലേ
(നിന്നോട് പറയുവാൻ...)

നീഹാരമായെൻ്റെ കൺമൊട്ടുകൾ
നീ തൊട്ടു നീട്ടുന്ന താരാട്ടുകൾ...
നിഴല് കൊണ്ട് വിരൽ തലോടുമെൻ
നിറമെഴുന്ന പ്രണയസ്വപ്നമേ...
എൻ തൂമിന്നലേ, നീയെൻ നെഞ്ചിലെ..
ഈ മോഹങ്ങളാൽ മൂടവേ
ഈ മോഹങ്ങളാല്‍ മൂടവേ
(നിന്നോട് പറയുവാൻ...)
Movie/Album name: Sumathi Valavu
Artists