Samajavaragamana

2019
Lyrics
Language: Malayalam

നീ കനവിനറ്റത്ത് കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ
ആ മുത്തണി കാലിൽ മുത്തി ചിരിക്കണ കൊലുസായെൻ മിഴികൾ

നീ പുളളത്തി പൈയ്യിന്റെ ചേലോടെ ചുറ്റി പറക്കും നേരം
ചെറു ചിറകിനുള്ളിൽ ഉരുമി നിൽക്കും കാറ്റായെൻ ഹൃദയം

തീ കത്തണ മേട്ടിലും മഞ്ഞണി കുന്നിലും നിന്നെ ഞാൻ തിരഞ്ഞേ
ഇല ഞെട്ടറ്റു വീഴും നിസ്വനം പോലും നീയായ് ഞാനറിഞ്ഞേ

സാമജവരഗമന നീ ചാരുസൂനചരണ
ഉയിരിലാകെ ഉറവ പോലെ നിറയും നിന്റെ സ്മരണ (2)

നീ കനവിനറ്റത്ത് കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ
ആ മുത്തണി കാലിൽ മുത്തി ചിരിക്കണ കൊലുസായെൻ മിഴികൾ

പേരറിയാത്തൊരാ പേശലഭാവമോ
അനുനിമിഷമെന്നിൽ ഇതളുവിരിയും മായിക നിനവോ
കതിരവ നാളമായ് ഇനിയുമഗാധമായ്
നിൻ ജീവ സാഗരത്തിൽ വീണതെന്നുടെ മനമോ
ഋതുവോരോന്നും ഇവനിൽ നീ മുന്നേറാൻ അതിരു നീ
ചിറകു നീ ഉലകു നീ ഞാനീ നീ
വാനിൻ നിറ നീലിമ ചേരുന്നീ കണ്ണിമ
വഴിയിലെന്റെ ഇരുളു നീക്കും ഒളിയുടെ തനിമ

സാമജവരഗമന നീ ചാരുസൂനചരണ
ഉയിരിലാകെ ഉറവ പോലെ നിറയും നിന്റെ സ്മരണ (2)

നീ കനവിനറ്റത്ത് കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ
ആ മുത്തണി കാലിൽ മുത്തി ചിരിക്കണ കൊലുസായെൻ മിഴികൾ
നീ പുളളത്തി പൈയ്യിന്റെ ചേലോടെ ചുറ്റി പറക്കും നേരം
ചെറു ചിറകിനുളളിൽ ഉരുമി നിൽക്കും കാറ്റായെൻ ഹൃദയം
Movie/Album name: Angu Vaikundapurathu
Artists