അതേ മിഴികളിനിയും ഉയിർ തഴുകിടുവതെന്തിനാവോ? അതേ ചിരിമഴയിലെൻ മനം ഇനി നനയുമോ? കഥ തുടരവേ വിധി തരുന്ന നിമിഷമിതോ പല നിനവുകൾ നിറയുമീ ദിനങ്ങൾ മായയാണോ? പെണ്ണേ പെണ്ണേ നെഞ്ചിൻ നിലാവാകയോ? ഉയിരേ ഉറവേ എന്നിൽ നിറവേകിയോ? ശ്വാസമേ ശ്വാസമേ
അവൾ പതിയെ മൊഴിയേ അതേ പ്രണയമൊഴുകുന്ന പോലെ അവൾ അരികിലണയേ അതേ ശലഭമുണരും ചൊടികൾ പകരും മധുരമേറ്റ നിമികളിലെൻ മനസ്സ് നിറയും കിരണമേറ്റുണർന്ന പൂവ് പോലെ പെണ്ണേ പെണ്ണേ നെഞ്ചിൻ നിലാവാകയോ? ഉയിരേ ഉറവേ എന്നിൽ നിറവേകിയോ? ശ്വാസമേ ശ്വാസമേ