Maalakorkkoo Radhe

1954
Lyrics
Language: Malayalam

മാല കോര്‍ക്കുക രാധേ
വനമാലിതല്‍വരവായി
രാഗനിര്‍വൃതിയരുളി
അണയുന്നു മോഹനമുരളി
(മാല )

ആശ നീയാണു ശൗരേ - വേറെ
ആശ്രയിക്കുവതാരേ
ആത്മതത്വവിഹാരേ - കണ്ണാ
ആധി തീര്‍ക്ക മുരാരേ

രോഗശോകസംഹാരാ
ലോകമാനസചോരാ
വേദവേദാന്തസാരാ
പാഹി നന്ദകിശോരാ
(ആശ )

ഗോപികാജനമാരാ
ദേവകീസുകുമാരാ
നീലിനീരദാകാരാ
പാഹി കൗസ്തുഭഹാരാ
(ആശ )
Movie/Album name: Manassaakshi
Artists