നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ മനസ്സിൽ ചില്ലിൽ ഓരോ നേരം മായാതേ തുടിക്കും ജീവൻ നീയേ പിടയ്ക്കും ശ്വാസം നീയേ ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ മഞ്ഞുകണമായ് എന്റെ ഹൃദയം നിന്നിലലിയാൻ ഒന്നു പൊഴിയാം നീർപൊയ്കയാം മിഴിയാഴങ്ങളിൽ പരൽ മീനുപോലെ ഞാൻ കിനാവിൻ പീലികൊണ്ടു തഴുകീടുമെന്നുമൊരു സുഖലയമിതു പ്രണയം