Rathibhaavam

1989
Lyrics
Language: Malayalam

ആഹാ ..ആഹാ...
രതിഭാവം രതിഭാവം
രാഗാശശാങ്കന്ന് രതിഭാവം
ആകാശമാലിനി തീരത്തു നിൽക്കും
രാഗശശാങ്കന്ന് രതിഭാവം
പ്രേമവിലോലയായ് പൂമെത്ത നീർത്തിയ
കാമുകി ഭൂമിയ്ക്കും രതിഭാവം
രതിഭാവം രതിഭാവം
രാഗാശശാങ്കന്ന് രതിഭാവം

സുന്ദരി രാത്രി തൻ ചെവിയിൽ വീഴുന്നു
മന്ദസമീരന്റെ മുരളീരവം
ആ..ആ..ആ...
സുന്ദരി രാത്രി തൻ ചെവിയിൽ വീഴുന്നു
മന്ദസമീരന്റെ മുരളീരവം
ഈ രാസനർത്തന കേളീ ലഹരിയിൽ
പാരിനും വാനിനും രതിനിർവേദം രതിനിർവേദം
ആ..ആ..ആ
രതിഭാവം രതിഭാവം
രാഗാശശാങ്കന്ന് രതിഭാവം

ഓരോ മലരിനും ഓരോ തളിരിനും
തീരാത്ത തീരാത്ത മദനദാഹം
ആ..ആ‍..ആ..ആ
ഓരോ മലരിനും ഓരോ തളിരിനും
തീരാത്ത തീരാത്ത മദനദാഹം
മൂടൽമഞ്ഞിന്റെ കഞ്ചുകം നീക്കിയ
മുഗ്ദ്ധയാം ഭൂമിയ്ക്കും വിരഹതാപം വിരഹതാപം

രതിഭാവം രതിഭാവം
രാഗാശശാങ്കന്ന് രതിഭാവം
ആകാശമാലിനി തീരത്തു നിൽക്കും
രാഗശശാങ്കന്ന് രതിഭാവം
പ്രേമവിലോലയായ് പൂമെത്ത നീർത്തിയ
കാമുകി ഭൂമിയ്ക്കും രതിഭാവം
രതിഭാവം രതിഭാവം
രാഗാശശാങ്കന്ന് രതിഭാവം
Movie/Album name: Rathibhaavam

Movie Summary: Rathibhaavam (1989) is a Malayalam film centered on themes of love, desire, and human relationships, exploring the emotional complexities and conflicts that arise within romantic entanglements.

Song Credits: Information not available.

Musical Style: Melodic Malayalam film song with classical Carnatic influences, characteristic of late-1980s Malayalam cinema music.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists