മണിവാക പൂത്ത മലയില്‍ എന്റെ കുടിലില്‍...സ്വര്‍ണ്ണമയിലേ... പറന്നു വാ.... മഴ വന്ന രാവിലൊരു നാള്‍ എന്റെ കരളേ... നിന്റെ തണല്‍ തേടി വന്നു ഞാന്‍... ഒരുപാടു കാണുവാന്‍ മോഹം... ഒരുമിച്ചുചേരണം വേഗം ഇനി ഞാനെന്തു തരണം...എന്റെ കിളിയേ... ഒന്നു വരുമോ..... (മണിവാക പൂത്ത....)
മനസ്സമ്മതം പകരം തരാം മണവാട്ടിയായ് നിന്റെ കൂടെ പോരാന്‍ കൊതിച്ചു ഞാന്‍... മാലാഖയായ് നീ പോരുകില്‍ ആരോമലേ....സ്നേഹക്കൂടാരത്തിലിരുത്താം ഞാന്‍... കൈയിലെ തീർത്ഥമായ് വാ...നീയെന്‍ കണ്ണിനു കണ്ണിനഴകേ..... പൊന്നിതൾ ചന്തമായ് വാ...നീയെന്‍ പൊന്നാം പൊന്നിനഴകേ.... പ്രണയം പോലെ പെയ്യുമീ മഴയില്‍ നനയാന്‍ വാ... (മണിവാക പൂത്ത....)