വാകമരത്തിൻ കൊമ്പിലിരുന്നൊരു ചങ്ങാതിക്കിളിയേ കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ പോവുകയാണോ നീ കിളിയേ പോവുകയാണോ (വാകമരത്തിൻ...)
എത്ര വഴികൾ വഴിയമ്പലങ്ങളിൽ എത്രയോ രാവു കഴിഞ്ഞു ചിറകിൽ നിന്നെ ഞാൻ മൂടി കുളിരിരവിൽ കൂട്ടിരുന്നില്ലയോ വയന പൂക്കുവാൻ കാത്തു നിൽക്കാതെ തനിയെ പോകയായോ.. (വാകമരത്തിൻ...)
കറ്റമണികൾ കളപ്പുര തന്നിൽ കൊയ്തു കഴിഞ്ഞു നിറഞ്ഞു അരിയ കുടിലൊന്നു തീർത്തു നിന്നരികിൽ ഞാൻ വന്നതല്ലയോ വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ തനിയേ പോകയായോ (വാകമരത്തിൻ...)