നീ തന്നു ആരാരും മോഹിക്കും ചങ്ങാത്തം ആകാശം കയ്യെത്താൻ ഉള്ളാകെ ആഘോഷം ഇരവില്ലാ...പകലില്ലാ...ഹൃദയങ്ങൾ തമ്മിൽ ഇഴ പാകി നിമിഷങ്ങൾ കളയാതെ നുകരുന്നു ഞങ്ങൾ സുഖം...
മറ്റാരിലുമധികമെന്നെ അറിയുമെന്നും സ്നേഹിതൻ മറയില്ലാതെന്തുമേതും പറയുവാനും സ്നേഹിതൻ കുറവുകളെ അറിയുമവൻ..പിഴവുകളിൽ തുണയുമവൻ വഴിമുഴുവൻ നിഴലുമവൻ..ഒടുവിൽ വരെ തുഴയുമവൻ... ആ....ഏതൊരു പ്രാർത്ഥന തന്നതാണെന്റെ കൈകളിൽ ഈ വരം അവനിലൂടറിയുന്നു ഞാൻ ഉലകിലെന്തിനും ഉത്തരം....