Pooja Cheyvoo Njaan

1954
Lyrics
Language: Malayalam

പൂജ ചെയ്‌വു ഞാന്‍ സദാ എന്‍ പ്രേമ ദേവതേ
നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍
ഈ ബാഷ്പധാരയില്‍
മിന്നല്‍ പോലെ വന്നു നീയെന്‍ ജീവിതാശയില്‍
പൊന്നു പൂശി വീഴ്ത്തിയെന്തിനായ് നിരാശയില്‍
കാത്തുകാത്തു വാഴ്‌വൂ ഞാന്‍ എന്‍ പ്രേമദേവതേ
നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍

പൂനിലാവില്‍ എന്നുമെന്റെ പ്രാണവീണയില്‍
മൗനഗാനം പാടി വാഴ്കയോ കിനാവില്‍ നീ
മോദമാര്‍ന്നുകൊള്‍വെന്‍ ഞാനെന്‍ പ്രേമദേവതേ
നിന്‍ ഓര്‍മ്മയാകും കോവിലില്‍ ഈ ബാഷ്പധാരയില്‍
Movie/Album name: Manassaakshi
Artists