Vattathil

2001
Lyrics
Language: English

Vattathil vellithinkal thilathilakkam
Poothinkal kayyil kathirilakkam
Kai thottappo thennithenni
Vittappo ponnipponni
Muttathum vattaarathum chinnichinni
Chinni chinni minnum ponne
[vattathil]

Chillolam chillam chillam
Chittolam thullam thullam
Palathullipperuvellathil thaalam
Thiruthiruthiruthaalam thathum
Cherucherucheru chellachaattil
Thathammachellachundil thottam
Aakkombatheekkombathaalolam kaattil
Vaalaattikkothakku paattu..o...
[vattathil]

Minnaaraputhan vesham nagarathin naatyakkolam
Naadodum naduvilkkoodeyorottam
Therutheruthere maarum fashion
Puthuputhuputhu mohiniyaattam
Mazhavilkkanaverippokum moham
Vithayillaa paadathu verattu pokunnu
Naadodippaattinte eenam..o...
[vattathil]
Language: Malayalam

വട്ടത്തില്‍ വെള്ളിത്തിങ്കള്‍ തിളതിളക്കം
പൂത്തിങ്കള്‍ കയ്യില്‍ കതിരിളക്കം
കൈ തൊട്ടപ്പൊ തെന്നിത്തെന്നി
വിട്ടപ്പൊ പൊന്നിപ്പൊന്നി
മുറ്റത്തും വട്ടാരത്തും ചിന്നിച്ചിന്നി
ചിന്നിച്ചിന്നി മിന്നും പൊന്നെ
[വട്ടത്തില്‍ ]

ചില്ലോളം ചില്ലം ചില്ലം
ചിറ്റോളം തുള്ളം തുള്ളം
പലതുള്ളിപ്പെരുവെള്ളത്തില്‍ താളം
തിരുതിരുതിരുതാളം തത്തും
ചെറുചെറുചെറു ചെല്ലച്ചാറ്റില്‍
തത്തമ്മച്ചെല്ലച്ചുണ്ടില്‍ തോറ്റം
ആക്കൊമ്പത്തീക്കൊമ്പത്താലോലം കാറ്റില്‍
വാലാട്ടിക്കോതയ്ക്കു പാട്ട്... ഓ...
[വട്ടത്തില്‍ ]

മിന്നാരപ്പുത്തന്‍ വേഷം നഗരത്തിന്‍ നാട്യക്കോലം
നാടോടും നടുവില്‍ക്കൂടെയൊരോട്ടം
തെരുതെരുതെരെ മാറും ഫാഷന്‍
പുതുപുതുപുതു മോഹിനിയാട്ടം
മഴവില്‍ക്കനവേറിപ്പോകും മോഹം
വിതയില്ലാപ്പാടത്ത് വേരറ്റുപോകുന്നു
നാടോടിപ്പാട്ടിന്റെയീണം...ഓ...
[വട്ടത്തില്‍ ]
Movie/Album name: Ishtam
Artists