ഓ വാനമേ പ്രണവമുരുവിടാം പൊന്നുദയമുണരുവാൻ ഇരുളലയിൽ ചിറകൊഴിയും പ്രതിഭകളേ നീ ഇനി പുലരഴകിൽ പൊൻകതിരാൽ പുൽകിയുണർത്തൂ കാലമേ ഓ... (ഓ...വാനമേ....)
എൻ ഹൃദയം പാടീ സ്നേഹം അറിയാതുറവായൊഴുകീ എൻ കൈകൾ തഴുകീ ഓമൽ കനവോ കനിവായൊഴുകി എങ്ങാണെന്റെ സാന്ത്വനം എങ്ങാണെന്റെ ജീവനം എങ്ങാണെൻ സംഗീതം എങ്ങാണെൻ ദേവഗാനം കണ്ണീർ പാടത്താരോ പാടിക്കേട്ടില്ലാരുമേ (ഓ...വാനമേ..)
പൂമിഴികൾ തേടീ പൈതൽ എവിടെ എവിടെ എവിടേ പൂങ്കിളികൾ തേടീ ഓമൽ എവിടെ എവിടെ എവിടെ മിന്നൽ പോലെയാ മുഖം തെന്നൽ പോലെയോർമ്മകൾ പൊൻമേഘം പാടുന്നു അവനില്ലാതില്ലെൻ ജന്മം കണ്ണീർ പാടത്താരോ പാടിക്കേട്ടില്ലാരുമേ (ഓ...വാനമേ..)