Olangalilulayum

1983
Lyrics
Language: English

Kannaaram pothi kaanatha vazhiyepoy
Kannanchirattayil mannappam chuttu
Plaavilakkinnathil paayasam vechu
Poovaalan thumbiyem kootti odivaayo
Odi vaayo

Kannaadam pothi kaanatha vazhiye poy
Kannippo thottu kadinjoolpoo thottu
Kannanaamunneede peelippo thottu
Onneyennennummunpodivaayo odivaayo

Olangalilulayum kulavaazhaykkundoru peelippoo
Nirukayil niranna peelippoo
Paadangalilalayum kulir kaattinnundoru poonkuzhalu
Kurukuzhal niraye then kuzhalu

Ponnaambal penmanikal neeraadum kadavathe
Pokkuveyil ponnaada
Aaraaro kavarnnu poy
Orukuliril mungippoya penkodithan ponnaada
Karal kavarnna kannanallaathaaredukkaan

Kannaanthalimuttathe arimulla poonkudilil
Ambalapraavalla thenmozhikal kurukunnu
Arumalarin then kinnam
Chenchodiyil cherkkuvaan
Kothiyezhunna kannanothum kalimozhikal
Language: Malayalam

കണ്ണാരം പൊത്തി കാണാത്ത വഴിയേ പോയ്
കണ്ണഞ്ചിരട്ടയിൽ മണ്ണപ്പം ചുട്ട്
പ്ലാവിലക്കിണ്ണത്തിൽ പായസം വെച്ച്
പൂവാലൻ തുമ്പിയേം കൂട്ടി വായോ ഓടി വായോ
അല്ലല്ല ഏയ്

കണ്ണാരം പൊത്തി കാണാത്ത വഴിയേ പോയ്
കന്നിപ്പൂ തൊട്ട് കടിഞ്ഞൂൽ പൂ തൊട്ട്
ഊം
കണ്ണനാമുണ്ണീടെ പീലിപ്പൂ തൊട്ട്
ഒന്നേയൊന്നെണ്ണും മുമ്പോടി വായോ ഓടി വായോ
ഓടി വായോ..ഊം ഓടി വായോ...

ഓളങ്ങളിലുലയും കുള വാഴക്കുണ്ടൊരു പീലിപ്പൂ
ഓളങ്ങളിലുലയും കുള വാഴക്കുണ്ടൊരു പീലിപ്പൂ..
നിറുകയിൽ നിറന്ന പീലിപ്പൂ
പാടങ്ങളിലലയും കുളിർ കാറ്റിനുണ്ടൊരു പൂങ്കുഴല്
പാടങ്ങളിലലയും കുളിർ കാറ്റിനുണ്ടൊരു പൂങ്കുഴല്..
കുറുകുഴൽ നിറയെ തേൻ കുളിര്
(ഓളങ്ങളിൽ...)

പൊന്നാമ്പൽ പെൺകൊടികൾ
നീരാടും കടവത്തെ പോക്കുവെയിൽ പൊന്നാട
ആരാരോ കവർന്നു പോയ്
ആരാരോ കവർന്നു പോയ്...
ഒരു കുളിരിൽ മുങ്ങിപ്പോയ
പെൺകൊടി തൻ പൊന്നാട
ഒരു കുളിരിൽ മുങ്ങിപ്പോയ
പെൺകൊടി തൻ പൊന്നാട
കരൾ കവർന്ന കണ്ണനല്ലാതാരെടുക്കാൻ
(ഓളങ്ങളിൽ...)

കണ്ണാന്തളിമുറ്റത്തെ അരിമുല്ലപ്പൂങ്കുടിലിൽ
അമ്പലപ്രാവല്ല
തേന്മൊഴികൾ കുറുകുന്നൂ
തേന്മൊഴികൾ കുറുകുന്നൂ..
ഒരു മലരിൻ തേൻകിണ്ണം
ചെഞ്ചൊടിയിൽ ചേർക്കുവാൻ
കൊതിയെഴുന്ന കണ്ണനോതും കളിമൊഴികൾ
(ഓളങ്ങളിൽ...)

ഓളങ്ങളിലുലയും കുളവാഴക്കുണ്ടൊരു പീലിപ്പൂ
നിറുകയിൽ നിറന്ന പീലിപ്പൂ
ആഹാ ...ആ ...ആഹാ ...ആഹാ ...
ലാലാ ...ലലലാ ...ലാലാ ....
Movie/Album name: Sandhyamayangum Neram
Artists