Mizhi Paaki Jenalinnazhiyoram

2024
Lyrics
Language: Malayalam

മിഴി പാകി ജനലിന്നഴിയോരം
പുലരി പൂ തേടീ ഞാനേ
പകലേതോ കുടിലിൽ ഉണരാതെ
ഇനിയും വിരിയാതേ ദൂരേ
നീല നിലാവിൻ ചില്ലയുലഞ്ഞേ
താരകമേതോ കോണിലണഞ്ഞേ
ഈ പുഴയും
മൺ വഴിയും
പുൽക്കൊടിയും
ഞാനും നിന്നേ തേടി
(മിഴി പാകി)

ഈറൻ മേഘം പെയ്യാതുള്ളം വിങ്ങി
താഴേ മണ്ണിൻ പൊള്ളും നെഞ്ചം തേങ്ങീ(2)
കുയിൽ പാടുമേതോ ഈണമിന്നെന്തേ മൗനം
മറുവാക്കു ചൊല്ലാൻ പൂങ്കിളിപ്പെണ്ണൊരുങ്ങീ
ഈ രാവും ചായാനായ്‌
കൂടും പയ്യേ തേടി
നീയെന്തേ ചേരാത്തൂ
കണ്ണിൽ മുത്തം വച്ചോനേ..

മിഴി പാകി ജനലിന്നഴിയോരം
പുലരി പൂ തേടീ ഞാനേ
പകലേതോ കുടിലിൽ ഉണരാതെ
ഇനിയും വിരിയാതേ ദൂരേ
നീല നിലാവിൻ ചില്ലയുലഞ്ഞേ
താരകമേതോ കോണിലണഞ്ഞേ
ഈ പുഴയും
മൺ വഴിയും
പുൽക്കൊടിയും
ഞാനും നിന്നേ തേടി
Movie/Album name: Paalayam PC
Artists