Saayakam Ethathenthe

2025
Lyrics
Language: Malayalam

സായകം എയ്തതെന്തേ
ചാതുര്യം തീർപ്പതിന്നോ
സായകം എയ്ത തെന്തേ
ചാതുര്യം തീർപ്പതിന്നോ
സാവേശം ചേർന്നതല്ലേ
സാഫല്യം വേർപെടുന്നോ
സാവേശം ചേർന്നതല്ലേ
സാഫല്യം വേർപെടുന്നോ

ചടുലം അകമേ അനിവാര്യം സായൂജ്യമേവം
സകലം കരമേ അഭികാമ്യം സാഫല്യം താനേ
ഗതിജ്വാലാമുഖിയേ തീയാളുന്നേ തന്നത്താനെ
താരാഗണമേ ഏഴുന്നേ നിന്നെത്താനേ
അയലം ഉടലേറിയ തന്താനേ .........

ബഹുവിധ മാനം സുധാമയം
അതിനകം വൃധാകാരം
ബഹുവിധ മാനം സുധാമയം
അതിനകം വൃധാകാരം
പരാഹവിദുടരെ .....
പരാഹവിദുടരെ ചെന്നിണം മേഘജം

ചടുലം അകമേ അനിവാര്യം സായൂജ്യമേവം
സകലം കരമേ അഭികാമ്യം സാഫല്യം താനേ
ഗതിജ്വാലാമുഖിയേ തീയാളുന്നേ തന്നത്താനെ
താരാഗണമേ ഏഴുന്നേ നിന്നെത്താനേ
അയലം ഉടലേറിയ തന്താനേ .........

പരിദേവനം സർവ്വം
ഇതിനിവളെന്തു ചെയ്തു
പരിദേവനം സർവ്വം
ഇതിനി വളെന്തു ചെയ്തു
ഹിതമായവർ ചെയ്തു
അതുചിതമോ സകാ
ചടുലം അകമേ അനിവാര്യം സായൂജ്യമേവം
സകലം കരമേ അഭികാമ്യം സാഫല്യം താനേ
ഗതിജ്വാലാമുഖിയേ തീയാളുന്നേ തന്നത്താനെ
താരാഗണമേ ഏഴുന്നേ നിന്നെത്താനേ
അയലം ഉടലേറിയ തന്താനേ .........
Movie/Album name: Janaki V v/s State of Kerala (JSK)
Artists