Shilakalkkullil

2022
Lyrics
Language: Malayalam

ആ ... ആ...

ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ

കലകൾക്കുള്ളിൽ
കവിതയുടെ ഈണം കേട്ടൂ
പ്രണയമയ കലകൾക്കുള്ളിൽ
രാഗലഹരി

മൊഴികളാർന്നൂ മിഴികൾ രണ്ടും
ഈറനായി, ഗാനമായി
ജീവനാർന്നൂ സംഗമം
സ നി പ മ രി ഗ മ

ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ

ആരുമില്ലെന്നാരു ചൊല്ലി
എൻ മനസു കൂടെയില്ലേ
ശ്വാസ നിശ്വാസങ്ങൾ പോലെ
ജീവനുള്ളിൽ

ആരുമില്ലെന്നാരു ചൊല്ലി
എൻ മനസു കൂടെയില്ലേ
ശ്വാസ നിശ്വാസങ്ങൾ പോലെ
ജീവനുള്ളിൽ

ആ...

എന്നുമലിയും കൂടെ ഞാൻ
എന്നുമെത്തും കൂടെ ഞാൻ

പ്രണയനദിയായ് ഒഴുകിടും
മാരിവില്ലായ് മാറിടും

പകലായി ചിറകു നീർത്തും
രാത്രിയാകും ഞാൻ

ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ

രാഗമായ് ഞാൻ കൂടെ നില്ക്കും
താളമായ് ഞാൻ നടനമാടും
കാൽചിലമ്പിൻ നാദമോടെ
തുള്ളിയാടും

രാഗമായ് ഞാൻ കൂടെ നില്ക്കും
താളമായ് ഞാൻ നടനമാടും
കാൽചിലമ്പിൻ നാദമോടെ
തുള്ളിയാടും

നീ വരില്ലേ സ്വപ്നമേ
നീ വരില്ലേ കൂട്ടിനായ്
താമരത്തളിരിലയിലെ
ജലകണം പോൽ
സ്നേഹമായ്

നിന്നിൽ അലിഞ്ഞു ചേരും
ഹൃദയ മന്ത്രം ഞാൻ

ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ

കലകൾക്കുള്ളിൽ
കവിതയുടെ ഈണം കേട്ടൂ
പ്രണയമയ കലകൾക്കുള്ളിൽ
രാഗലഹരി

മൊഴികളാർന്നൂ മിഴികൾ രണ്ടും
ഈറനായി, ഗാനമായി
ജീവനാർന്നൂ സംഗമം
സ നി പ മ രി ഗ മ

ശിലകൾക്കുള്ളിൽ
നീരുറവ കണ്ടൂ ഹൃദയം
ഏകാന്ത ശിലകൾക്കുള്ളിൽ
അലിവുകൾ കണ്ടൂ ഞാൻ
Movie/Album name: Kumari
Artists