മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്.... ഈ വിഷുപ്പക്ഷിതൻ വിരഹഗാനമോ.... ഈ വിഷുപ്പക്ഷിതൻ വിരഹഗാനമോ തീരത്തിൻ മാറിലിതിലലിഞ്ഞൂ... മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്....
താലവനത്തിൽ തന്നിണക്കിളി താനേ പാടുന്നിതാ.... ഇണക്കിളി താനേ പാടുന്നിതാ.... ഒരു തരിവെട്ടം എനിയ്ക്കു തരൂ നറുമലരിൻ പിറവി തരൂ കണ്ണുകളിൽ ഒരു വർണ്ണലോകം കാഴ്ച്ചവയ്ക്കൂ....
മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്....
മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്.... ഈ വിഷുപ്പക്ഷിതൻ വിരഹഗാനമോ തീരത്തിൻ മാറിലിതിലലിഞ്ഞൂ... മേടമാസക്കുളിരിലാരെ നീ മാടിവിളിയ്ക്കുമീ ഓളങ്ങളായ്.... മാടിവിളിയ്ക്കുമീ ഓളങ്ങളായ്....