ചുവന്ന പ്രകൃതി.. തുടുത്ത പ്രകൃതി പടവുകളേറും പുലരി.. പുലരി.. മലയുടെ പിന്നില്‍ വിരിമാറ്റുന്നു വസന്തം തിരയും സൂര്യന്‍
പാറയുടച്ചും കാടുതെളിച്ചും തഴമ്പു വീണ കൈകള്‍ ഓ... പണിയായുധവും ഉയര്‍ത്തിയെത്തി അരുവികളലറും കുന്നില്‍ ഇതാണ് സത്യം... ഇതാണ് കൈലാസം ചുവന്ന പ്രകൃതി... തുടുത്ത പ്രകൃതി
ആയിരം കടലിന്‍ ആരവമോടെ ആഞ്ഞുയരും മലങ്കാറ്റില്‍ ഗിരിശിഖരങ്ങള്‍ ഉടഞ്ഞുവീഴും സമതകള്‍ പുലരും നാളെ ഇതാണ് സത്യം... ഇതാണ് കൈലാസം ചുവന്ന പ്രകൃതി... തുടുത്ത പ്രകൃതി...