Oru vaakkinaal vida cholliyaal Maruvaakkukondonnu neeraam nenchakam Athimookamaam mizhi veeshi njaan Olinottamethichu veendum yaathrayaayi......
Language: Malayalam
ഒരു വാക്കിനാൽ വിട ചൊല്ലിയാൽ മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം അതിമൂകമാം മിഴി വീശി ഞാൻ ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ്.... ഈറൻ മുകിൽ കൺപീലികൾ നീരേറ്റുവീഴുന്ന നേരം നോക്കാതെ പിൻ വാതിലിൻ മൗനങ്ങളേ... കൈ ചേർത്തു പുൽകുവാൻ തെല്ലും നിൽക്കാതെ...
ഈ പൂക്കാലം തനിയെ നീ തുഴയേണം... ആ തീരങ്ങൾ ചെന്നേറൂ നീ വേഗം.... മണിച്ചുണ്ടിനേകാൻ ഉമ്മകൾ നീ മയങ്ങുന്ന രാവും കാത്തു ഞാൻ.... മഴക്കാറ്റുപോലെ ദൂരെയായ് മനസ്സാലെ നിന്നെ വീശിടാം ഞാൻ... തീരാനിലാ മിന്നാരമേ വന്നെത്തി വിണ്ണിന്റെ ഈണം പാടേണം താരങ്ങളും ആകാശവും താരാട്ടി മായാതെ കൂട്ടായ് കൂടേണം...