Madhurikkum Manassinte [F]
1996
അ...
മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം
കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം
ആലോലം കാറ്റില്‍ ആരാരോ പാടും
അരിയസംഗീതരാഗോദയം
(മധുരിക്കും )
വര്‍ണ്ണച്ചിറകുമായു് എന്‍നെഞ്ചിലിളമോഹപ്പറവകള്‍
തെന്നിപ്പടരുമോ ഈ രാവിലൊരു മാരിപ്പുളകമായു്
കണ്ണില്‍ കൊളുത്തുമോ മിന്നുമൊരു കാവല്‍വിളക്കു് നീ
തുള്ളിത്തുളുമ്പുമോ മൂളുമൊരു മോഹസ്വരങ്ങളായു്
ഗാഗ - രിരി ഗരിഗരി സനിപനിപ
രിഗരിസനിപനിസരിഗപഗരിഗ
രിഗരി സരിഗ - പഗരി സരിഗ
പനിപ ഗരിഗ സനിപഗരി
സാനന്തമാം സംഗീതമേ
സാരങ്കിയില്‍ പൂക്കാവു് നീ
ഹൃദയരാഗാഞ്ജലിയിലേകാന്തതയിലേതോ
പ്രണയകവിത പാടുമൊരു പാഴു്ശ്രുതിയി -
ലെന്‍ നിനവുമുണരവേ
(മധുരിക്കും )
തിങ്കള്‍ത്തളികയില്‍ പാല്‍ത്തുള്ളിയുടെ മോഹക്കുളിരു പോല്‍
എന്നില്‍ പടരുമോ ഈ പ്രേമദലമുള്ളില്‍ തെളിയവേ
ഹോയു് മാറില്‍ പതിക്കുമോ മെല്ലെ മധുമാരിപ്പളുങ്കുകള്‍
നീലക്കടമ്പുപോല്‍ പൂക്കുമൊരു പൂന്തേന്‍കുരുന്നുകള്‍
പാഗ പാഗ പനിപപഗഗരി
സരീ സരീ
ഗരി പധനി പസപനി
പസ രിസനി പനി
സനിപ സനി
പനിപ നിപ
ഗപനി സ നി പ ഗ
സാഫല്യമായു് ശ്രീരാഗമേ
സമ്മോഹമായു് തോരാവൂ നീ
കനകതാരാവലിയിലാകാശമൊരു
മായാമധുരകലിക പോലെ
ശുഭദീപദലരാജികളിലുണരവേ
(മധുരിക്കും )
അ...
Movie/Album name: Ishtamaanu Nooruvattam
Artists