കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ ഓർമ്മകളെങ്ങനെ വിടപറയും കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ ഓർമ്മകളെങ്ങനെ വിടപറയും... നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ കൺമണികളെ ഇന്നു പിരിഞ്ഞു പോകും വഴിയിൽ മറന്നു പോകും... കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ ഓർമ്മകളെങ്ങനെ വിടപറയും...
മൊഴിചൊല്ലിപ്പിരിയുന്ന വാക്കുകൾക്കറിയുമോ വഴിമുട്ടിയ ജീവിത മൗനദുഃഖം... മൊഴിചൊല്ലിപ്പിരിയുന്ന വാക്കുകൾക്കറിയുമോ വഴിമുട്ടിയ ജീവിത മൗനദുഃഖം... ആഴക്കടലേ.... ആഴക്കടലേ നിനക്കറിയുവാൻ കഴിയുമോ വിങ്ങും മനസ്സിൻ വിലാപകാവ്യം....
കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ ഓർമ്മകളെങ്ങനെ വിടപറയും... നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ കൺമണികളെ ഇന്നു പിരിഞ്ഞു പോകും വഴിയിൽ മറന്നു പോകും... കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ ഓർമ്മകളെങ്ങനെ വിടപറയും....