Naamiruvarum Naalithuvare

2023
Lyrics
Language: Malayalam

നാമിരുവരും നാളിതുവരെ
തേടി വന്നൊരു പുലരികൾ
പുതുമയെഴുതിയ കനവുകൾ
വെയിലു തൊട്ടൊരു മഴ കനിഞ്ഞൊരു
കുളിരിലാകെ നനഞ്ഞു പോയ്

ഒരുവഴിയിതു വഴി മറുവഴിയതുവഴി
ഒരുമിച്ചു ചേർന്നൊരീ വഴിയിൽ
ഒരുവഴിയിതു വഴി മറുവഴിയതുവഴി
ഒരുമിച്ചു ചേർന്നൊരീ വഴിയിൽ

വേനലുഴുതൊരു പാതയിൽ വിരൽ
കൊരുത്തു നാം നീങ്ങവെ
കല്ലുകൾ കണ്ടറിയാൻ
മുള്ളുകൾ കൊണ്ടറിയാൻ
കൂടൊരുക്കും മോഹവും
കൂട്ടിരിക്കും കാലവും .....

നാമിരുവരും നാളിതുവരെ
തേടി വന്നൊരു പുലരികൾ
പുതുമയെഴുതിയ കനവുകൾ

വഴിമരമിഴയിടും തണലിനുമൊരു കുളിർ
ചിരിയുടെ യരുവികൾ ഒഴുകി വരും
വഴിമരമിഴയിടും തണലിനുമൊരു കുളിർ
ചിരിയുടെ യരുവികൾ ഒഴുകി വരും

ഉള്ളിലൊരു മലർ പൂക്കവേ സ്വയം മറന്നു നാം പാടവേ
വിത്തുകൾ ഈരിലയായ്
വാക്കുകൾ പൂവിതളായ്
പൂവിരിക്കും മോഹവും
കൂട്ടിരിക്കും കാലവും

നാമിരുവരും നാളിതുവരെ
തേടി വന്നൊരു പുലരികൾ
പുതുമയെഴുതിയ കനവുകൾ
വെയിലു തൊട്ടൊരു മഴ കനിഞ്ഞൊരു
കുളിരിലാകെ നനഞ്ഞു പോയ്
Movie/Album name: Laala
Artists