മാനവും ഭൂമിയും തീയും ജലവും വായുവും നിര്‍മ്മിച്ച വിശ്വശില്‍പ്പീ മണ്ണിലെമനുഷ്യന്റെ അന്തരാത്മാവില്‍ നീ നിന്നിലെ നിന്നെ കൊളുത്തിവച്ചൂ
പണ്ടു പൂന്താനം പാടിയപോലെ തണ്ടിലേറ്റുന്നതും താഴെനിര്‍ത്തുന്നതും നീയല്ലോ ജന്മം തരുന്നതും തിരിച്ചെടുക്കുന്നതും നീയല്ലൊ ജന്മങ്ങളെക്കൊണ്ട് പന്തടിക്കുന്നതും ഞങ്ങളില്‍ ഞങ്ങള്‍ അറിയാതെ വാഴുന്ന നീയല്ലോ നിന്നെ കാണുന്നതെന്നോ എന്നോ!