നടന്നു നടന്നു നീങ്ങിയ കാലം കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം തിരകൾ മുറിച്ചു് നീന്തിയ കാലം വിണ്ണിൽ ഉയർന്നു പറന്നൊരു നേരം ഓർമ്മയിലുണ്ടോ...ഓർമ്മയിലുണ്ടോ ഓർമ്മയിലുണ്ടോ..... നടന്നു നടന്നു നീങ്ങിയ കാലം കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം...
ഏതോ....ഏതോ... ഏതോ കാട്ടുവഴികൾ മൂടിയ പുല്ലാനിപ്പാഴിലകൾ... പുത്തൻ പാത നിവരാൻ കുനിയൂ പൂവാക തണലിടങ്ങൾ... മഴ വേണം ഈ പുഴ വേണം ഈ വഴിയിൽ ഇനിയും വരുവോർക്കായ്.... നടന്നു നടന്നു നീങ്ങിയ കാലം കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം...
ലോകം വേഗം ഓടാനായുമീ ഉല്ലാസവീഥികളിൽ... എത്തീ കാറ്റൊരലയായ് പലയുഗ സഞ്ചാരകഥകളുമായ് മഴ വേണം ഈ പുഴ വേണം ഈ വഴിയിൽ ഇനിയും വരുവോർക്കായ്....
നടന്നു നടന്നു നീങ്ങിയ കാലം കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം തിരകൾ മുറിച്ചു് നീന്തിയ കാലം വിണ്ണിൽ ഉയർന്നു പറന്നൊരു നേരം ഓർമ്മയിലുണ്ടോ...ഓർമ്മയിലുണ്ടോ ഓർമ്മയിലുണ്ടോ.....