വാ കുരുവീ ഇണപ്പൂങ്കുരുവീ കരൾ നിറയെ നിൻ പാട്ടിൻ തേനരുവീ പാട്ടിൻ തേനരുവീ നിറതിങ്കൾ നീരാടും പാലരുവീ ഇതിൽ നീരാടിപ്പാടാൻ വാ കുരുവീ വാ വാ പൂങ്കുരുവീ ( വാ കുരുവീ...)
വെള്ളാരം കുന്നിന്റെ താഴ്വരയിൽ രാവിൽ ഗന്ധർവൻ പാടും പാലമരം (2) കാറ്റിൽ പൂത്തുലഞ്ഞു താ തെയ് തെയ് തെയ്യം (വാ കുരുവീ..)
കുളിർ ചൂടി മണ്ണും വിണ്ണും പട്ടു- കുട ചൂടി നിൽക്കുന്ന നേരം മലർവള്ളിയൂഞ്ഞാലിലാടി ഇണ- ക്കുരുവീ നീ പാടാൻ പോരൂ നെഞ്ചിലമൃതം തൂകും അമൃതം തൂകും പൊന്നിൻ കുടമായ് വരൂ പൊന്നും കുടമായ് വരൂ കറുകവിരലിലണിയാൻ മഞ്ഞു മണികളഴകിൽ പൊഴിയേ കുഞ്ഞു- നിറുകിൽ മലരു വിരിയേ എന്റെ കഥ കഥ പൈങ്കിളിയായിന്നു് (വാ കുരുവീ...)
മയിലാടും കാടും മേടും കുറു- ങ്കുഴലൂതും കുഞ്ഞിക്കാറ്റും (2) നിന്നെ വരവേൽക്കുന്നു വരവേൽക്കുന്നു നിന്നെ എതിരേൽക്കുന്നു നിന്നെ എതിരേൽക്കുന്നു ഒഴുകി വരുമൊരഴകോ പട്ടു- കസവു പുടവയുലയേ ഉടൽ- നിറയുമരിയ കുളിരോ മലർ നിറപറയായ് കുളിർ താഴ്വര ( വാ കുരുവീ...)